)
Dr. Subhash Chandra Statement: എസ്സൽ ഗ്രൂപ്പ് ചെയർമാൻ ഡോ. സുഭാഷ് ചന്ദ്ര ഇന്ന് രാവിലെ തന്റെ വ്യക്തിപരമായ പാപ്പരത്ത കേസിന്റെ മുഴുവൻ വിവരങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിലൂടെ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. തന്റെ പേരിൽ ഒരു രൂപ പോലും വായ്പ വാങ്ങിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (NCLT) മുമ്പാകെ നിലവിൽ പരിഗണനയിലുള്ള തന്റെ വ്യക്തിപരമായ പാപ്പരത്ത കേസുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും കണക്കുകളും ഡോ. സുഭാഷ് ചന്ദ്ര പൊതുജനങ്ങൾക്ക് മുന്നിൽ പരസ്യമാക്കി.
ഈ വിഷയത്തിൽ ആശയക്കുഴപ്പം ഉണ്ടാകുന്നത് തടയുക എന്നതാണ് ഈ വിശദീകരണത്തിന്റെ യഥാർത്ഥ ലക്ഷ്യം. ഇന്ന് അതായത് ആഗസ്റ്റ് 31 ന് രാവിലെ 9 മണിക്ക് ഡോ. സുഭാഷ് ചന്ദ്ര ഇൻസ്റ്റാഗ്രാമിൽ തത്സമയം എത്തി ജനങ്ങളുടെ ചോദ്യങ്ങൾക്ക് നേരിട്ട് മറുപടി നൽകി. ഈ സോഷ്യൽ മീഡിയ സെഷനിൽ ആളുകൾ ഡോ. സുഭാഷ് ചന്ദ്രയോട് നിരവധി ചോദ്യങ്ങൾ ഉന്നയിച്ചു അവയിൽ മിക്കതും വായ്പ എഴുതിത്തള്ളലുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളും ആശയക്കുഴപ്പങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. അതിനൊക്കെ അദ്ദേഹം വിശദമായ മറുപടി നൽകിയിട്ടുണ്ട്.
ചോദ്യങ്ങളും ഡോ. സുഭാഷ് ചന്ദ്രയുടെ മറുപടിയും
ത്സമയ സെഷനിൽ മിക്ക ആളുകളും ചോദിച്ച ചോദ്യം വായ്പയെടുത്തവരും ഗ്യാരന്ററും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചാണ്. ഈ ചോദ്യത്തിന് മറുപടിയായി താൻ ഒരു ഗ്യാരണ്ടർ മാത്രമാണെന്നും വായ്പ എടുത്ത ആളല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ കമ്പനികൾക്ക് ഗ്യാരണ്ടറായി മാത്രമേ താൻ പ്രവർത്തിച്ചിട്ടുള്ളൂവെന്നും അദ്ദേഹം വിശദീകരിച്ചു. ഇതുമായി ബന്ധപ്പെട്ട വായ്പ എടുത്തവരുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും ബാക്കിയുള്ള തുക അവർ തിരികെ അടക്കുമെന്നും അദ്ദേഹം പറഞ്ഞു. വായ്പ എടുക്കുന്നതും ഗ്യാരണ്ടറായി പ്രവർത്തിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
എത്ര പേർക്ക് ഡോ. ചന്ദ്ര ഗ്യാരണ്ടറായി പ്രവർത്തിച്ചു?
ഡോ. സുഭാഷ് ചന്ദ്രയോട് എത്ര കമ്പനികൾക്ക് ഗ്യാരണ്ടറായി സേവനമനുഷ്ഠിച്ചുവെന്ന ചോദ്യത്തിന് മറുപടിയായി 18 മുതൽ 20 വരെ വായ്പ എടുത്ത സ്ഥാപനങ്ങൾക്ക് ഗ്യാരണ്ടറായി പ്രവർത്തിച്ചിട്ടുണ്ടെന്ന് ഡോ. ചന്ദ്ര പറഞ്ഞു. ഈ വായ്പ എടുത്തവരെല്ലാം എസ്സൽ ഗ്രൂപ്പുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടിരുന്നുവെന്നും ഡോ. ചന്ദ്ര പറഞ്ഞു.
പരിചയമില്ലാത്ത ആളുകൾക്കും ഗ്യാരണ്ടറായി നിന്നിരുന്നോ?
ഒരു ഉപയോക്താവിന്റെ ഈ ചോദ്യത്തിന് മറുപടിയായി തനിക്ക് അറിയാവുന്ന ആളുകൾക്ക് മാത്രമേ താൻ ഗ്യാരണ്ടി നൽകിയിട്ടുള്ളൂവെന്നാണ് ഡോ. ചന്ദ്ര പറഞ്ഞത്. തനിക്ക് അറിയാത്ത ഒരാൾക്കുപോലും തൻ ഗ്യാരന്ററായി പറഞ്ഞു. അതിൽ ചിലർ കുടുംബാംഗങ്ങളാണെന്നും മറ്റുള്ളവർ തനിക്ക് വളരെ അടുത്ത ബന്ധമുള്ളവരാണെന്നും ഡോ. ചന്ദ്ര പറഞ്ഞു.
വ്യക്തിഗത സമ്പത്തിനെക്കുറിച്ചുള്ള ഉപയോക്താക്കളുടെ ആശയക്കുഴപ്പം
ഈ തത്സമയ സെഷനിൽ ഒരു ഉപയോക്താവ് ഡോ. ചന്ദ്രയോട് തന്റെ സ്വകാര്യ സ്വത്തിനെക്കുറിച്ചു ചോദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ തന്റെ മൊത്തം ആസ്തി 39 കോടിയാണെന്ന് അദ്ദേഹം രേഖപ്പെടുത്തിയിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. നിലവിലെ ആസ്തി ഏകദേശം 31 കോടിയാണെന്ന് പറഞ്ഞ ദോ ചന്ദ്ര ഏകദേശം 10 വർഷത്തിനുള്ളിൽ ഏകദേശം 8 കോടിയുടെ നഷ്ടം സംഭവിച്ചതായും പറഞ്ഞു.
വ്യക്തിപരമായ ആവശ്യങ്ങൾക്കായാണോ പണം എടുത്തത്?
ഒരു ഉപയോക്താവിന്റെ ചോദ്യത്തിന് മറുപടിയായി ഡോ. സുഭാഷ് ചന്ദ്ര പറഞ്ഞത് കമ്പനികൾ വായ്പകൾ എടുത്തത് അവരുടെ വികസനത്തിനാണെന്നും അതിന് അദ്ദേഹം ഒരു ഗ്യാരണ്ടറായി നിൽക്കുകയായിരുന്നുവെന്നുമാണ്. പണം വ്യക്തിപരമായ നേട്ടത്തിനല്ലെന്നും മറിച്ച് കമ്പനിയുടെ വികസനത്തിനാണ്. കൂടുതൽ ആളുകൾക്ക് തൊഴിൽ നൽകാനും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്ക് ചെറിയ സംഭാവന നൽകാനുമാണ് വായ്പകൾ എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ടാണ് അദ്ദേഹം ഗ്യാരന്ററായി നൽകിയത്?
ഗ്യാരന്ററായി നിന്നത് തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റാണെന്നും അതുകൊണ്ടാണ് ഈ സാഹചര്യം ഉണ്ടായതെന്നും ഞാൻ ഇന്ന് ഇവിടെ ഇരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സ്റ്റാർട്ടപ്പ് പ്ലാൻ ഉണ്ടോ?
ഈ ചോദ്യത്തിന് മറുപടിയായി ഭാവിയിൽ ഒരു വലിയ സ്റ്റാർട്ടപ്പ് ആസൂത്രണം ചെയ്യുന്നുണ്ടെന്നും തൻ ഇതുവരെ എല്ലാം നിയമം അനുസരിച്ചാണ് ചെയ്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിന് പാപ്പരത്തം ഒരുതടസ്സമാണെങ്കിലും താൻ അങ്ങനെ ചെയ്യുന്നില്ലെന്നും എല്ലാം നിയമം അനുസരിച്ചാണ് താൻ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചില സുഹൃത്തുക്കളുമായും പങ്കാളികളുമായും ചേർന്ന് ഒരു പുതിയ സ്റ്റാർട്ടപ്പ് ആരംഭിക്കുന്നതി നാപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
ബാങ്കുകൾ വായ്പ എഴുതിത്തള്ളിയോ?
ഈ ചോദ്യത്തിന് മറുപടിയായിഅദ്ദേഹം പറഞ്ഞത് ബാങ്കുകൾ വായ്പ എഴുതിത്തള്ളിയിട്ടില്ല. ബാക്കിയുള്ള തുക പൂർണ്ണമായും തിരികെ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതുപോലെ ഒരു ചോദ്യത്തിന് മറുപടിയായി കടം വാങ്ങുന്നയാളും ഗ്യാരണ്ടറും തമ്മിലുള്ള വ്യത്യാസം അദ്ദേഹം വിശദീകരിച്ചിട്ടുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.