ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഭാര്യയാണ് നിത അംബാനി. അംബാനി കുടുംബത്തിലെ വിശേഷങ്ങള്‍ അറിയാന്‍ ആളുകള്‍ക്ക് ഏറെ ഇഷ്ടമാണ്. അംബാനി കുടുംബത്തിലെ ഒരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയകള്‍ ഏറ്റെടുക്കാറുമുണ്ട്. എന്നാല്‍ നിത അംബാനിയുടെ കുട്ടിക്കാലത്തെ കുറിച്ച് അധികം ആര്‍ക്കും അറിയാന്‍ വഴിയില്ല.
ആരായിരുന്നു നിത....
മുംബൈയിലെ മിഡില്‍ ക്ലാസ് ഗുജറാത്തി കുടുംബത്തിലായിരുന്നു നിതയുടെ ജനനം. കൊമേഴ്സില്‍ ബിരുദം നേടിയ നിത, ക്ലാസിക്കല്‍ ഡാന്‍സറാകാന്‍ ആഗ്രഹിച്ച പെണ്‍കുട്ടി. മകളെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയി കാണാനായിരുന്നു അമ്മയുടെ മോഹം. എന്നാല്‍ ഇന്നവര്‍ ഒരു നഴ്സറി അധ്യാപികയില്‍ നിന്ന് ഏഷ്യയിലെ ഏറ്റവും കരുത്തുളള ബിസ്സിനസ് വനിതയായി മാറി കഴിഞ്ഞു.
സണ്‍ഫ്ലവര്‍ നഴ്സറിയില്‍ സ്‌കൂള്‍ അധ്യാപികയായി ജോലി ചെയ്യവെയാണ് മുകേഷ് അംബാനിയെ പരിചയപ്പെടുന്നത്. അന്ന് നിത അംബാനിയുടെ ശമ്പളം 800 രൂപയായിരുന്നു. മുകേഷ് അംബാനിക്ക് നിതയോടുള്ള പ്രണയം സഫലമാക്കാന്‍ അച്ഛന്‍ ധിരുഭായ് അംബാനിയുടെ പിന്തുണ ഉണ്ടായിരുന്നു. എന്നാല്‍ അപ്പോഴും തന്റെ ജോലി തനിക് പ്രധാനപ്പെട്ടതാണെന്നും അത് തുടരണമെന്നും നിത ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ച കുടുംബം നിതയെ മരുമകളായി സ്വീകരിച്ചു.
1985ലാണ് നിതയും മുകേഷ് അംബാനിയും വിവാഹിതരായത്. അംബാനി കുടുംബത്തില്‍ എത്തിയ ശേഷവും നിത അധ്യാപികയായി ജോലി തുടര്‍ന്നിരുന്നു. നര്‍സി മോന്‍ജി കോളേജ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇക്കണോമിക്‌സില്‍ നിന്ന് കൊമേഴ്‌സില്‍ ബിരുദം നേടിയ വ്യക്തിയാണ് നിത അംബാനി.
റിലയന്‍സ് സാമ്രാജ്യത്തിലേക്ക് വലതുകാല്‍വച്ചു കയറിച്ചെന്ന പെണ്‍കുട്ടിയില്‍ നിന്ന് ഏഷ്യയിലെ കരുത്തുറ്റ ബിസിനസ് വനിതയിലേക്കുളള വളര്‍ച്ച വളരെ പെട്ടന്നായിരുന്നു. ധീരുബായ് അംബാനിയുടെ കാലത്ത് വീട്ടിലെ മരുമകളുടെ വേഷത്തിലായിരുന്നു നിത. എന്നാല്‍ അദ്ദേഹത്തിന്റെ കാലശേഷം ലോകം കണ്ടത് മറ്റൊരു നിതയെ. മുംബൈയില്‍ ധീരുഭായ് അംബാനി ഇന്റര്‍നാഷനല്‍ സ്‌കൂള്‍ സ്ഥാപിക്കുന്നതു മുതല്‍ നിത റിലയന്‍സിന്റെ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ നിര്‍ണായക സ്ഥാനം നേടി.
തുടര്‍ന്നിങ്ങോട്ട് വിദ്യാഭ്യാസ, ആരോഗ്യ, കായിക മേഖലകളില്‍ പദ്ധതികളോരോന്നായി വന്നു. റിലയന്‍സ് യൂണിവേഴ്സിറ്റി ഉള്‍പ്പെടെ നിത അംബാനിയുടെ മേല്‍നോട്ടത്തില്‍ പുരോഗമിക്കുന്ന പദ്ധതികളും ഒട്ടേറെ. ഒരു ജോലി ഏറ്റെടുക്കുമ്പോള്‍ ആത്മസര്‍പ്പണത്തോടെയും ആസ്വദിച്ചും ചെയ്യുകയെന്നതാണ് നിതയുടെ നയം. സ്ത്രീകള്‍ സ്വന്തം സ്വത്വം തിരിച്ചറിയുന്ന, ആസ്വദിക്കാന്‍ കഴിയുന്ന മേഖല കണ്ടെത്തണമെന്നും നിത പറയുന്നു. ഒരു ബിസ്സിനസുകാരി എന്നതിലുപരി നിതയൊരു നല്ല നര്‍ത്തകി കൂടിയാണ്.
താന്‍ ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും ദയയുള്ള വ്യക്തിയായിരുന്നു തന്റെ പിതാവ് രവീന്ദ്രഭായ് ദലാലെന്നും അവര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ സൗമ്യമായ സ്വഭാവവും അനുകമ്പയും കണ്ടാണ് താന്‍ വളര്‍ന്നതെന്നും നിത കൂട്ടിപേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









