)
പ്രമുഖ ചില മദ്യ നിർമാതാക്കൾക്കെതിരെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) രംഗത്ത്. ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട്, ഓൾഡ് മങ്കിന്റെ (Old Monk) റം വകഭേദങ്ങളും ചില വിസ്കി ബ്രാൻഡുകളുടെ വിൽപ്പനയും എഫ്എസ്എസ്എഐ നിരോധിച്ചു. റം, വിസ്കി തുടങ്ങിയ മദ്യത്തിന്റെ രുചിയും ഗന്ധവും സ്വാഭാവികമായി രൂപപ്പെടേണ്ടതിന് പകരം കൃത്രിമ ഫ്ലേവറിംഗ് വസ്തുക്കൾ ചേർത്തു എന്നാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം(MoHFW) അറിയിച്ചത്. കൂടാതെ ഉൽപ്പന്ന ലേബലുകളിൽ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ ഉന്നയിച്ചതായും പറയപ്പെടുന്നു.
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മോഹൻ റോക്കി സ്പ്രിംഗ് വാട്ടറിന്റെ ഖോപോലി യൂണിറ്റ്, യുണൈറ്റഡ് സ്പിരിറ്റ്സിന്റെ ബരാമതി യൂണിറ്റ്, മധ്യപ്രദേശിലെ ഇൻബ്രൂ ബിവറേജസ്, അസോസിയേറ്റഡ് ആൽക്കഹോൾ & ബ്രൂവറീസ്, മധ്യപ്രദേശിലെ മറ്റൊരു യുണൈറ്റഡ് സ്പിരിറ്റ്സ് യൂണിറ്റ് എന്നിവയുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് FSSAI നിരോധനം ഏർപ്പെടുത്തി. ഓൾഡ് മങ്ക് റം വകഭേദങ്ങൾ, മ്കഡൊവൽസ് നമ്പർ 1 റം, ബാഗ്പൈപ്പർ ഡീലക്സ് വിസ്കി, ഓൾഡ് കാസ്ക് ഡീലക്സ് ട്രിപ്പിൾ എക്സ് റം, ആന്റിക്വിറ്റി ബ്ലൂ വിസ്കി, റോയൽ ചലഞ്ച് വിസ്കി തുടങ്ങിയ പ്രമുഖ ബ്രാൻഡുകളെയും നടപടി ബാധിച്ചു.
എഫ്എസ്എസ്എഐ പറയുന്നത് പ്രകാരം, ലഹരി പാനീയങ്ങളുടെ രുചിയും ഗന്ധവും അടിസ്ഥാന ചേരുവകളുടെ പുളിപ്പിക്കൽ (fermentation), വാറ്റിയെടുക്കൽ (distillation), പാകപ്പെടുത്തൽ (maturation), മറ്റ് അംഗീകൃത നിർമ്മാണ പ്രക്രിയകൾ എന്നിവയിലൂടെ സ്വാഭാവികമായി രൂപപ്പെടേണ്ടതാണ്. ഉദാഹരണത്തിന് റമ്മിന്റെ രുചി മൊളാസസിന്റെയും വിസ്കിയുടേത് മാൾട്ടും പഴക്കവും വഴിയാണ് ഉണ്ടാകേണ്ടത്. എന്നാല്‍ നിർമാതാക്കൾ കൃത്രിമ ഫ്ലേവറുകൾ ചേർത്താണ് മദ്യം നിർമിക്കുന്നത്. ഇവ വിൽപ്പന നടത്തുമ്പോൾ 'റം-ഫ്ലേവേർഡ് സ്പിരിറ്റ്' (Rum-flavoured spirit) അല്ലെങ്കിൽ 'വിസ്കി-ഫ്ലേവേർഡ് സ്പിരിറ്റ്' (Whisky-flavoured spirit) എന്നിങ്ങനെയാണ് ലേബൽ നൽകേണ്ടത് പക്ഷെ ഇക്കാര്യവും നിർമാതാക്കൾ തെറ്റിച്ചു.
ഭക്ഷ്യ-പാനീയ മേഖലയിലെ പരിശോധനകൾ എഫ്എസ്എസ്എഐ കർശനമാക്കുന്നതിന്റെ ഭാഗമാണ് നടപടി. ഉയർന്ന കഫേൻ അടങ്ങിയ പാനീയങ്ങളുടെ നിർമ്മാതാക്കളായ പെപ്സി (Pepsi), റെഡ് ബുൾ (Red Bull) തുടങ്ങിയ കമ്പനികളോട് 'എനർജി ഡ്രിങ്ക്സ്' (energy drinks) എന്ന വിശേഷണം ഉപയോഗിക്കുന്നത് നിർത്താൻ എഫ്എസ്എസ്എഐ അടുത്തിടെ നിർദേശം നൽകിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.