ഇന്ധനവില എക്കാലത്തേയും ഉയര്‍ന്ന നിരക്കില്‍

മൂന്നാഴ്ച കൊണ്ട് പെട്രോള്‍ വിലയിലുണ്ടായ വര്‍ദ്ധനവ് 3 രൂപ 49 പൈസയാണ്, ഡീസല്‍ വില വര്‍ദ്ധിച്ചത് 4 രൂപ 18 പൈസയും.

Updated: Sep 12, 2018, 10:33 AM IST
ഇന്ധനവില എക്കാലത്തേയും ഉയര്‍ന്ന നിരക്കില്‍

മുംബൈ: തുടര്‍ച്ചയായ നാല്‍പ്പത്തി മൂന്നാം ദിവസവും രാജ്യത്ത് ഇന്ധനത്തിന് വില വര്‍ദ്ധിച്ചു. മൂന്ന് പൈസയാണ് ഇന്ന് കൂടിയത്. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില 88.26 പൈസയാണ്. 

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 84.30 പൈസയും ഡീസലിന് 78.22 പൈസയുമാണ്.

മൂന്നാഴ്ച കൊണ്ട് പെട്രോള്‍ വിലയിലുണ്ടായ വര്‍ദ്ധനവ് 3 രൂപ 49 പൈസയാണ്, ഡീസല്‍ വില വര്‍ദ്ധിച്ചത് 4 രൂപ 18 പൈസയും.

ഇന്ധനവില വര്‍ദ്ധനവിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുമ്പോഴും, എക്‌സൈസ് തീരുവ കുറയ്ക്കില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്റേത്.

എക്‌സൈസ് തീരുവ രണ്ട് രൂപ കുറച്ചാല്‍ 3000 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്‍. 

ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം ഇന്ധനവില കുറച്ചിരുന്നു.