)
അഹമ്മദാബാദ്: ഗുജറാത്തിൽ പാലം തകർന്ന് വീണ് ഒമ്പത് മരണം. വഡോദരയിലാണ് പാലം തകര്‍ന്നുവീണത്. വഡോദര ജില്ലയിലെ പാദ്രയില്‍ മഹിസാഗര്‍ നദിക്ക് കുറുകെയുള്ള പാലമാണ് തകർന്നുവീണത്. പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വാഹനങ്ങള്‍ നദിയിലേക്ക് മറിഞ്ഞു.
രണ്ട് ട്രക്കുകള്‍, പിക്കപ്പ് വാന്‍, ഒരു എസ് യു വി, ഓട്ടോറിക്ഷ എന്നിവ നദിയിലേക്ക് വീണതായി ഉദ്യോഗസ്ഥര്‍ പറയുന്നു. രാവിലെ വളരെ തിരക്കേറിയ സമയത്താണ് അപകടം നടന്നത്. ഇതുവരെ ഒമ്പത് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായും പത്തോളം പേരെ രക്ഷിച്ചതായും വഡോദര പോലീസ് സൂപ്രണ്ട് രോഹന് ആനന്ദ് അറിയിച്ചു.
രക്ഷാപ്രവര്‍ത്തനങ്ങളും തിരച്ചിലും തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വഡോദര ജില്ലാ ഭരണകൂടവും ഉദ്യോഗസ്ഥരും പോലീസും അഗ്നി-രക്ഷാ സേനാംഗങ്ങളും പ്രദേശവാസികളും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
നദിയിൽ മുങ്ങിയ വാഹനങ്ങള്‍ തിരികെയെടുക്കാൻ ക്രെയിനുകള്‍ സംഭവസ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്. പാലത്തിന്റെ ശോചനീയാവസ്ഥയും അറ്റകുറ്റപ്പണികളിലെ പ്രശ്നങ്ങളുമാണ് അപകടത്തിന് കാരണമെന്ന് ഒരു ഉദ്യോഗസ്ഥന് വ്യക്തമാക്കി.
അപകടത്തിൽ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് 50000 രൂപ അടിയന്തര സഹായമായി നൽകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.