ഗരീബ് രഥ് ട്രെയിനുകള്‍ തുടരും!!

ട്രെയിനുകള്‍ നിര്‍ത്തലാക്കുന്നതിനെക്കുറിച്ച് ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലയെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.   

Last Updated : Jul 20, 2019, 10:38 AM IST
ഗരീബ് രഥ് ട്രെയിനുകള്‍ തുടരും!!

ന്യൂഡല്‍ഹി: പാവപ്പെട്ടവന്‍റെ എസി ട്രെയിന്‍ എന്നറിയപ്പെടുന്ന ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനുകള്‍ നിര്‍ത്തലാക്കുന്നുവെന്ന് വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ റെയില്‍വേ. ട്രെയിനുകള്‍ നിര്‍ത്തലാക്കുന്നതിനെക്കുറിച്ച് ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലയെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.

ഗരീബ് രഥ് ട്രെയിനുകള്‍ ഒന്നുകില്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കുകയോ അല്ലെങ്കില്‍ ഇവയെ മെയിലുകളോ എക്സ്പ്രസ് ട്രെയിനുകളോ ആക്കി മാറ്റുകയോ ചെയ്യുമെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു.

കത്ഗോദമില്‍ നിന്ന് ജമ്മുവിലേക്കും കാണ്‍പൂരിലേക്കുമുള്ള ഗരീബ് രഥ് സര്‍വീസുകള്‍ നേരത്തെ റെയില്‍വെ എക്സ്പ്രസ് സര്‍വീസുകളാക്കി മാറ്റിയിരുന്നു.

2006-ല്‍ ലാലുപ്രസാദ് യാദവ് റെയില്‍വേ മന്ത്രി ആയിരിക്കുമ്പോഴാണ് ഇടത്തരക്കാരെ ലക്ഷ്യമിട്ട് കുറഞ്ഞ ചിലവിലുള്ള എ.സി യാത്ര വാഗ്ദാനം ചെയ്തുകൊണ്ട് ഗരീബ് രഥ് സര്‍വീസുകള്‍ ആരംഭിച്ചത്. നിലവില്‍ 26 ഗരീബ് രഥ് ട്രെയിനുകളാണ് രാജ്യത്ത് സര്‍വീസ് നടത്തുന്നത്.

 

Trending News