പെണ്‍കുട്ടിയെ അതിക്രൂരമായി മര്‍ദിച്ച് പോലീസ് ഉദ്യോഗസ്ഥന്‍റെ മകന്‍; അന്വേഷണത്തിന് ഉത്തരവിട്ട്‌ രാജ്നാഥ് സിംഗ്

യു​വ​തി​യെ ഓ​ഫീ​സി​നു​ള്ളി​ല്‍ അതിക്രൂ​ര​മാ​യി മ​ര്‍​ദ്ദിച്ച യുവാവിനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. ഈ യുവാവ് ഡല്‍ഹിയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ മകനാണ് എന്നതാണ് വാസ്തവം. നാര്‍ക്കോട്ടിക്ക് സെല്‍ എ.എസ്.ഐ ആശോക് സിംഗ് തോമറിന്‍റെ മകന്‍ രോഹിത് തോമറിനെതിരെയാണ് കേസ്.

Updated: Sep 14, 2018, 06:04 PM IST
പെണ്‍കുട്ടിയെ അതിക്രൂരമായി മര്‍ദിച്ച് പോലീസ് ഉദ്യോഗസ്ഥന്‍റെ മകന്‍; അന്വേഷണത്തിന് ഉത്തരവിട്ട്‌ രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി: യു​വ​തി​യെ ഓ​ഫീ​സി​നു​ള്ളി​ല്‍ അതിക്രൂ​ര​മാ​യി മ​ര്‍​ദ്ദിച്ച യുവാവിനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. ഈ യുവാവ് ഡല്‍ഹിയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ മകനാണ് എന്നതാണ് വാസ്തവം. നാര്‍ക്കോട്ടിക്ക് സെല്‍ എ.എസ്.ഐ ആശോക് സിംഗ് തോമറിന്‍റെ മകന്‍ രോഹിത് തോമറിനെതിരെയാണ് കേസ്.

പെണ്‍കുട്ടിയെ ബി.പി.ഓ ഓ​ഫീ​സി​നു​ള്ളി​ല്‍ അതിക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇ​യാ​ളു​ടെ സു​ഹൃ​ത്ത് തന്നെയാണ് വീഡിയോ ചിത്രീകരിച്ച്‌ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്.  ​ഡല്‍ഹി ഉ​ത്തം​ന​ഗ​റി​ല്‍ ഈ ​മാ​സം 2നാ​യി​രു​ന്നു സം​ഭ​വം. 

പെ​ണ്‍​കു​ട്ടി​യു​ടെ മു​ടി​യി​ല്‍​പി​ടി​ച്ച്‌ വ​ലി​ച്ചി​ഴ​ച്ച്‌ ത​റ​യി​ല്‍ ത​ള്ളി​യി​ട്ട ശേഷം രോ​ഹി​ത് മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ വയറ്റില്‍ ചവിട്ടുകയും തൊഴിക്കുകയും ചെയ്‌തു. ദൃ​ശ്യം ചി​ത്രീ​ക​രി​ച്ച​യാ​ള്‍ മ​ര്‍​ദ്ദ​നം നി​ര്‍​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഇ​യാ​ള്‍ തന്‍റെ ക്രൂരകൃത്യം തുടരുകയായിരുന്നു. 

അതേസമയം, പൊലീസിന് നല്‍കിയ മൊഴിയില്‍ മര്‍ദ്ദനത്തിന് മുന്‍പ് രോഹിത് തന്നെ ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി പറഞ്ഞു. പ്രതിയായ രോഹിതിനെ ഡല്‍ഹി പൊലീസ് അറസ്റ്റ്‌ ചെയ്യുകയും രണ്ടു ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. 

അതേസമയം, സംഭവം ശ്രദ്ധയില്‍പ്പെട്ട കേന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഡല്‍ഹി പൊലീസ് കമ്മീഷണറുമായി സംസാരിച്ച അദ്ദേഹം ഉചിതമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു.