പ്രളയത്തില്‍ കാണാതായി; കണ്ടെത്തിയത് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം!!

എന്നാല്‍, കഴിഞ്ഞ കുറെ ദിവസമായി ചഞ്ചല്‍ 'അലിഗഡ്' എന്ന് പറയാന്‍ ശ്രമിച്ചതാണ് വഴിത്തിരിവായത്.

Last Updated : Dec 26, 2018, 11:31 AM IST
പ്രളയത്തില്‍ കാണാതായി; കണ്ടെത്തിയത് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം!!

അലിഗഡ്: 2013ല്‍ കേദാര്‍നാഥിലുണ്ടായ പ്രളയത്തില്‍ കാണാതായ പതിനേഴുകാരിയെ അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി. 

മാനസിക വെല്ലുവിളി നേരിടുന്ന ചഞ്ചല്‍ എന്ന പതിനേഴ് വയസുകാരിയെയാണ്  കണ്ടെത്തിയത്. മാതാപിതാക്കള്‍ക്കൊപ്പം കേദാര്‍നാഥില്‍ തീര്‍ഥാടനത്തിനെത്തിയ ചഞ്ചലിനെ നിനച്ചിരിക്കാതെ വന്ന പ്രളയത്തില്‍ കാണാതാകുകയായിരുന്നു. 

പ്രളയത്തില്‍ ചഞ്ചലിന്‍റെ അമ്മ രക്ഷപ്പെട്ടെങ്കിലും പിതാവ് മരിച്ചിരുന്നു. പ്രളയത്തില്‍ ഒറ്റ തിരിഞ്ഞ പെണ്‍കുട്ടിയെ ജമ്മുവിലെ എന്‍ജിയോ പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയായിരുന്നു.  

വിലാസം പറയാന്‍ ചഞ്ചലിന് അറിയാത്തതിനാല്‍ മാതാപിതാക്കളെ കണ്ടെത്താന്‍ എന്‍ജിയോ പ്രവര്‍ത്തകര്‍ക്കും കഴിഞ്ഞില്ല. എന്നാല്‍, കഴിഞ്ഞ കുറെ ദിവസമായി ചഞ്ചല്‍ 'അലിഗഡ്' എന്ന് പറയാന്‍ ശ്രമിച്ചതാണ് വഴിത്തിരിവായത്.

അധികൃതര്‍ അലിഗഡിലെ ജനപ്രധിനിധിയുമായി ബന്ധപ്പെടുകയായിരുന്നു. 'ചൈല്‍ഡ് ലൈന്‍ അലിഗഡ്' എന്ന സംഘടനയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് ബന്ധുക്കളെ കണ്ടെത്തിയത്. 
 

More Stories

Trending News