Viral Video: ഉറക്കം വന്നാല്‍ പിന്നെ എന്ത് ക്ലാസ്, എന്ത് ടീച്ചര്‍!!

ക്ലാസിലിരുന്ന് ഉറക്കം തൂങ്ങി ഒടുവില്‍ ബാഗിന് മുകളിലേക്ക് മറിഞ്ഞു വീഴുന്ന പെണ്‍കുട്ടിയുടെ വീഡിയോ വൈറലാകുന്നു. 

Last Updated : Apr 12, 2019, 01:12 PM IST
 Viral Video: ഉറക്കം വന്നാല്‍ പിന്നെ എന്ത് ക്ലാസ്, എന്ത് ടീച്ചര്‍!!

ക്ലാസിലിരുന്ന് ഉറക്കം തൂങ്ങി ഒടുവില്‍ ബാഗിന് മുകളിലേക്ക് മറിഞ്ഞു വീഴുന്ന പെണ്‍കുട്ടിയുടെ വീഡിയോ വൈറലാകുന്നു. 

ഏകദേശം മൂന്ന് മൂന്നര വയസ് പ്രായം വരുന്ന പെണ്‍കുട്ടിയാണ് വീഡിയോയിലെ താരം. ക്ലാസില്‍ സഹപാഠികള്‍ക്കൊപ്പം ഇരിക്കുന്ന പെണ്‍കുട്ടി അവിടെയിരുന്ന് ഉറക്കം തൂങ്ങുന്നതാണ് വീഡിയോ. 

ഇത് കണ്ടെങ്കിലും കുട്ടിയെ വിളിച്ചുണര്‍ത്താനോ വഴക്ക് പറയാനോ അധ്യാപകന്‍ മുതിര്‍ന്നില്ല. പകരം നിഷ്കളങ്കമായ കുട്ടിയുടെ വീഡിയോ പകര്‍ത്തി. ഇതിനൊപ്പം കുട്ടികള്‍ക്ക് പദ്യവും പഠിപ്പിച്ച് കൊടുക്കുന്നുണ്ട് അധ്യാപകന്‍.  

അധികം വൈകാതെ കുട്ടി ഉറക്കം തൂങ്ങി നിലത്തേക്ക് വീണു. ഇതോടെ, അധ്യാപകനും കുട്ടികളും ചിരിക്കാന്‍ തുടങ്ങി. 

തന്നെ നോക്കി ചിരിക്കുന്ന അധ്യാപകനെ നോക്കി കുട്ടി എഴുന്നേറ്റു.. ഒരു നിഷ്കളങ്കമായ ചിരിയോടെ.. അതോടെ കുട്ടിയുടെ ഉറക്കവും പോയി...

ഏതാണ് സ്കൂളെന്നോ കുട്ടിയുടെ പെരെന്താണെന്നോ ഒന്നും വ്യക്തമല്ല. എന്താണെങ്കിലും, സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലാണ്.  

Trending News