കാമുകനൊപ്പം ചേർന്ന് തട്ടിക്കൊണ്ടുപോകൽ നാടകം, 19 വയസുകാരി വീട്ടുകാരോട് ആവശ്യപ്പെട്ടത് 1 കോടി

അടുത്തിടെ പെൺകുട്ടിയുടെ വീട്ടുകാർ ഒരു സ്കൂൾ തുടങ്ങാനായി 1 കോടി രൂപ സ്വരുക്കൂട്ടിവച്ചിരുന്നു ഈ പണത്തിന് കണ്ണുവച്ചാണ് യുവതി തട്ടിക്കൊണ്ടുപോകൽ നാടകം നടത്തിയത്.

Last Updated : Jul 26, 2020, 05:58 PM IST
കാമുകനൊപ്പം ചേർന്ന് തട്ടിക്കൊണ്ടുപോകൽ നാടകം, 19 വയസുകാരി വീട്ടുകാരോട് ആവശ്യപ്പെട്ടത് 1 കോടി

കാമുകനോടൊപ്പം ഒളിച്ചോടിയ 19 വയസുകാരി ഒളിച്ചോട്ടത്തെ തട്ടിക്കൊണ്ടുപോവലായി ചിത്രീകരിക്കുകയും മാതാപിതാക്കളോട് 1 കോടി രൂപ ആവശ്യപ്പെടുകയും ചെയ്തു. ഉത്തർപ്രദേശിലെ ഏട്ടാ ജില്ലയിലെ നാഗ്ലഭാജ്ന ഗ്രാമത്തിലാണ് കഴിഞ്ഞദിവസം നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.

വ്യാഴാഴ്ച അർധരാത്രിയോടെയാണ് ഗ്രാമത്തിലെ 19 വയസ്സുകാരിയെ വീട്ടിൽനിന്ന് കാണാതായത്. പിന്നാലെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്നും മോചനദ്രവ്യം നൽകിയാൽ വിട്ടുനൽകാമെന്നുമുള്ള ഫോൺ സന്ദേശം ലഭിച്ചു. 

Also Read: വനിതയുടെ പരാതിയിൽ അറസ്റ്റിലായ സുര്യാദേവിക്ക് കോവിഡ്, ജാമ്യം കിട്ടിയതോടെ മുങ്ങി, നട്ടം തിരിഞ്ഞ് പോലീസ്

പെൺകുട്ടി തന്നെയാണ് ശബ്ദം മാറ്റി മാതാപിതാക്കളോട് ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടത്. എന്നാൽ കുടുംബം പരാതി നൽകിയതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയെ മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് കണ്ടെത്തുകയും ചെയ്തു. പോലീസിനെ കണ്ട് കാമുകൻ ഓടിരക്ഷപ്പെട്ടു. തുടർന്ന് പെൺകുട്ടിയെ ചോദ്യംചെയ്തതോടെയാണ് സ്വയം ആസൂത്രണം ചെയ്ത തട്ടിക്കൊണ്ടുപോകൽ നാടകമായിരുന്നുവെന്ന് തെളിഞ്ഞത്.

അടുത്തിടെ പെൺകുട്ടിയുടെ വീട്ടുകാർ ഒരു സ്കൂൾ തുടങ്ങാനായി 1 കോടി രൂപ സ്വരുക്കൂട്ടിവച്ചിരുന്നു ഈ പണത്തിന് കണ്ണുവച്ചാണ് യുവതി തട്ടിക്കൊണ്ടുപോകൽ നാടകം നടത്തിയത്.

Trending News