ബാലാത്സംഗ൦ തടയാന്‍: സ്ത്രീകള്‍ കോണ്ടം കരുതുക, ആക്രമിയുമായി സഹകരിക്കുക!

ബലാത്സംഗം തടയാന്‍ ആക്രമിയുമായി സ്ത്രീകള്‍ സഹകരിക്കണമെന്ന് ഉപദേശിച്ച് സംവിധായകന്‍ ഡാനിയേല്‍ ശ്രാവണ്‍. 

Sneha Aniyan | Updated: Dec 4, 2019, 05:36 PM IST
ബാലാത്സംഗ൦ തടയാന്‍: സ്ത്രീകള്‍ കോണ്ടം കരുതുക, ആക്രമിയുമായി സഹകരിക്കുക!

ബലാത്സംഗം തടയാന്‍ ആക്രമിയുമായി സ്ത്രീകള്‍ സഹകരിക്കണമെന്ന് ഉപദേശിച്ച് സംവിധായകന്‍ ഡാനിയേല്‍ ശ്രാവണ്‍. 

തെലങ്കാനയില്‍ മൃഗഡോക്ടര്‍ ബാലത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് ഡാനിയേലിന്‍റെ വിവാദ നിര്‍ദേശങ്ങള്‍. 

സ്ത്രീകള്‍ കൈവശം കോണ്ടം കരുതണമെന്നും ബലാത്സംഗം നേരിടാന്‍ സ്ത്രീകളെടുക്കേണ്ട മുന്‍കരുതലുകള്‍ എന്ന് മുഖവുരയോടെ ആരംഭിച്ചിരിക്കുന്ന കുറിപ്പില്‍ പറയുന്നു. 

ആക്രമണമില്ലാത്ത ബാലാത്സംഗത്തെ സര്‍ക്കാര്‍ പ്രോഹത്സാഹിപ്പിക്കണമെന്നും ബാലത്സംഗ ശേഷമുള്ള കൊലപാതകം ഒഴിവാക്കണമെന്നും കുറിപ്പില്‍ പറയുന്നു. 

കൂടാതെ, ബാലത്സംഗം ചെയ്യുന്നവരുടെ ശിക്ഷയില്‍ ഇളവ് നല്‍കുകയോ വെറുതെ വിടുകയോ ചെയ്‌താല്‍ സ്ത്രീകള്‍ക്ക് കൊലപാതകത്തില്‍ നിന്നും രക്ഷപ്പെടാമെന്നും ഡാനിയേല്‍ പറഞ്ഞു. 

സമൂഹവും വനിതാ സംഘടനകളുമാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതിന്‍റെ പ്രധാന കാരണക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

ആക്രമണമില്ലാത്ത ബാലാത്സംഗത്തെ സര്‍ക്കാര്‍ നിയമവിധേയമാക്കണ൦. 18 വയസിന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികളെ ബലാത്സംഗത്തെ കുറിച്ച് ബോധവതികളാക്കണം ( പെണ്‍കുട്ടികള്‍ പുരുഷന്‍മാരുടെ ലൈംഗികാഭിലാഷത്തെ വിലക്കാന്‍ പാടില്ല). വീരപ്പനെ കൊന്നാല്‍ കള്ളക്കടത്ത് ഇല്ലാതാകുമെന്ന് കരുതുന്നത് മണ്ടത്തരമാണ്. ലാദനെ കൊന്നാല്‍ തീവ്രവാദം ഇല്ലാതാവില്ല. ഇതുപോലെ തന്നെയാണ് നിര്‍ഭയ ആക്ട് കൊണ്ട് ബലാത്സംഗമോ ലൈംഗികാതിക്രമമോ തടയാന്‍ സാധിക്കില്ല. ഇന്ത്യയിലെ പെണ്‍കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുക. 18 വയസ് കഴിഞ്ഞവര്‍ കോണ്ടവും ഡെന്റല്‍ ഡാമുകളും കൈവശം വെയ്ക്കുക...ലൈംഗികാഭിലാഷം പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഒരു പുരുഷനും ഒരു സ്ത്രീയേയും കൊലപ്പെടുത്തില്ല. ഇത്തരത്തിലുള്ള എന്തെങ്കിലുമൊരു പദ്ധതി സര്‍ക്കാര്‍ പാസ്സാക്കേണ്ടിയിരിക്കുന്നു. -ഡാനിയേല്‍ കുറിച്ചു. 

എന്നാല്‍, സംഭവം വിവാദമയതോടെ ഇയാള്‍ ഫേസ്ബുക്കില്‍ നിന്നും കുറിപ്പ് നീക്കം ചെയ്യുകയും ക്ഷമ പറഞ്ഞ് മറ്റൊരു പോസ്റ്റ്‌ പങ്കുവയ്ക്കുകയും ചെയ്തു.