close

News WrapGet Handpicked Stories from our editors directly to your mailbox

രാജ്യം മുന്നോട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍, പട്ടിണി സൂചികയില്‍ ഇന്ത്യ പാക്കിസ്ഥാനും പിന്നില്‍!!

പട്ടിണി ഗുരുതരമായ രാജ്യങ്ങളുടെ ഗണത്തില്‍ ഇന്ത്യയും!!

Sheeba George | Updated: Oct 16, 2019, 07:02 PM IST
രാജ്യം മുന്നോട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍, പട്ടിണി സൂചികയില്‍ ഇന്ത്യ പാക്കിസ്ഥാനും പിന്നില്‍!!

പട്ടിണി ഗുരുതരമായ രാജ്യങ്ങളുടെ ഗണത്തില്‍ ഇന്ത്യയും!!

രാജ്യം കടുത്ത ദാരിദ്രത്തിലാണെന്ന് വ്യക്തമാക്കി ആഗോള പട്ടിണി സൂചിക (Global Hunger Index). 117 രാജ്യങ്ങളുടെ പട്ടികയില്‍ 102ാമതായാണ് ഇന്ത്യയുടെ സ്ഥാനം. പോഷകാഹാരക്കുറവ് അധികമുള്ള രാജ്യമാണ് ഇന്ത്യയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഏറ്റവും താഴ്ന്ന റാങ്കിലാണ് ഇന്ത്യയുള്ളത്. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കാണ് പട്ടിണി ഏറ്റവുമധികം അനുഭവപ്പെടുന്ന 117ാമത്തെ രാജ്യം. 

സ്ഥിരമായ പുരോഗതിക്ക് ശേഷം, 2015 മുതലാണ് ഇന്ത്യയുടെ റാങ്ക് ഇടിഞ്ഞു തുടങ്ങിയത്. 2015 ല്‍ 93ാം റാങ്കിലായിരുന്നു ഇന്ത്യ. ഇക്കാലയളവില്‍ 106ാം സ്ഥാനത്തായിരുന്നു പാക്കിസ്ഥാന്‍. 

ആഗോള തലത്തിലെ പട്ടിണിയും പോഷകാഹാരക്കുറവും പരിഗണിച്ചാണ് സൂചിക തയ്യാറാക്കുന്നത്. പോഷകാഹാരക്കുറവ്, കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ്, പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍, ശൈശവ മരണം തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുന്ന ഘടകങ്ങള്‍.

ഇന്ത്യയിൽ 6-23 മാസങ്ങൾക്കിടയില്‍ പ്രായമുള്ള കുട്ടികളിൽ 9.6 ശതമാനം പേർക്ക് മാത്രമാണ് മതിയായ പോഷകാഹാരം ലഭിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. അടുത്തിടെ നടന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയ സർവേയിൽ ഇത് 6.4 ശതമാനത്തിൽ താഴെയായിരുന്നു. 

ആഗോളതലത്തില്‍ ദാരിദ്ര്യം കുറഞ്ഞുവരുന്നു എന്ന സൂചനയാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഗുരുതരം എന്ന അവസ്ഥയില്‍നിന്നും ഗുരുതരമായതും പരിഹരിക്കാവുന്നതുമെന്ന അവസ്ഥയിലേക്ക് ആഗോള ദാരിദ്ര്യ നിരക്ക് മാറിയിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം, കഴിഞ്ഞ തവണത്തെ കണക്കെടുപ്പില്‍ ഇന്ത്യയേക്കാള്‍ പിന്നിലായിരുന്ന പാക്കിസ്ഥാന്‍ ഇത്തവണ 94ാം സ്ഥാനത്തെത്തിയിട്ടുണ്ട്. 25ാമതായാണ് ചൈന നിലയുറപ്പിച്ചിരിക്കുന്നത്. 

ജര്‍മ്മന്‍ സംഘടനയായ വെല്‍ത് ഹങ്കര്‍ഹില്‍ഫ്, ഐറിഷ് സംഘടന കണ്‍സേണ്‍ വേള്‍ഡ് വൈഡും ചേര്‍ന്നാണ് സൂചിക തയ്യാറാക്കിയത്.