ഗോവയിലെ കൂറുമാറ്റത്തിന് പിന്നില്‍?

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ന്നും കൂറ് മാറി തങ്ങള്‍ ബിജെപിയിലെത്തിയതിന്‍റെ കാരണം വ്യക്തമാക്കി ഗോവ എംഎല്‍എമാര്‍!! 

Last Updated : Jul 11, 2019, 06:19 PM IST
ഗോവയിലെ കൂറുമാറ്റത്തിന് പിന്നില്‍?

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ന്നും കൂറ് മാറി തങ്ങള്‍ ബിജെപിയിലെത്തിയതിന്‍റെ കാരണം വ്യക്തമാക്കി ഗോവ എംഎല്‍എമാര്‍!! 

കുറേ കാലമായി പ്രതിപക്ഷത്തിരിക്കുന്നു. പ്രതിപക്ഷത്ത് ഇരുന്ന് നിരാശരായിട്ടാണ് 10 എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേരാന്‍ തീരുമാനിച്ചത്. മണ്ഡലങ്ങളുടെ വികസനത്തിന് വേണ്ടിയാണ് കൂറുമാറിയതെന്ന് ഗോവയിലെ പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കര്‍ വ്യക്തമാക്കി. 

‘പ്രതിപക്ഷത്തായിട്ട് കുറേ കാലമായി. മണ്ഡലങ്ങളുടെ വികസനം സാധ്യമാകാതെ പ്രതിപക്ഷത്തിരിക്കുന്നത് സാധ്യമല്ല. മുഖ്യമന്ത്രിയുടെ കരങ്ങള്‍ക്ക് ശക്തി പകരാനും വികസന പ്രവര്‍ത്തനങ്ങള്‍ ഉറപ്പ് വരുത്താനുമാണ് പാര്‍ട്ടി വിട്ടത്’,  ചന്ദ്രകാന്ത് കാവ്‌ലേക്കര്‍ പറഞ്ഞു.

ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നുവെന്നും എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ യോജിപ്പില്ലായിരുന്നുവെന്നും കാവ്‌ലേക്കര്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ രൂപീകരണം അസാധ്യമാകുമെന്ന് മനസ്സിലായതിന്‍റെ അടിസ്ഥാനത്തിലാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് ന്യൂഡല്‍ഹിയിലെത്തിയ 10 എംഎല്‍എമാര്‍ ബിജെപി വര്‍ക്കിംഗ്‌ പ്രസിഡന്‍റ് ജെ പി നദ്ദയുടെ സാന്നിധ്യത്തില്‍ പാര്‍ട്ടി അംഗത്വം നേടി. 

2017 നിയമസഭാ തിരഞ്ഞെടുപ്പില്‍ 15 അംഗങ്ങളോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായി തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസിന് ഇപ്പോള്‍ 5 എംഎല്‍എമാരാണ് സഭയിലുള്ളത്. മുന്‍പ് 7 അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന ബിജെപിയ്ക്ക് ഇപ്പോള്‍ 27 അംഗങ്ങള്‍ ഉണ്ട്.

 

Trending News