ഇ​ന്ത്യ​ന്‍ സമ്പദ് വ്യവസ്ഥയെ ദൈ​വം ര​ക്ഷി​ക്ക​ട്ടെ!! പ്രാ​ര്‍​ഥ​നയുമായി ചി​ദം​ബ​രം

കൂപ്പുകുത്തുന്ന ഇ​ന്ത്യ​ന്‍ സമ്പദ് വ്യവസ്ഥയെ ദൈ​വം ര​ക്ഷി​ക്ക​ട്ടേ​യെ​ന്ന പ്രാ​ര്‍​ഥ​നയുമായി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയുമായ പി. ​ചി​ദം​ബ​രം. 

Last Updated : Dec 3, 2019, 12:29 PM IST
  • ഇ​ന്ത്യ​ന്‍ സമ്പദ് വ്യവസ്ഥയെ ദൈ​വം ര​ക്ഷി​ക്ക​ട്ടേ​യെ​ന്ന പ്രാ​ര്‍​ഥ​നയുമായി കോ​ണ്‍​ഗ്ര​സ് നേ​താ​വും മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയുമായ പി. ​ചി​ദം​ബ​രം
  • ജൂ​ലൈ-​സെ​പ്റ്റം​ബ​ര്‍ പാ​ദ​ത്തി​ല്‍ രാ​ജ്യ​ത്തി​ന്‍റെ ജി​ഡി​പി 4.5 ശ​ത​മാ​ന​ത്തി​ലേ​ക്ക് ഇ​ടി​ഞ്ഞ​താ​യു​ള്ള ക​ണ​ക്കു​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു.
ഇ​ന്ത്യ​ന്‍ സമ്പദ് വ്യവസ്ഥയെ ദൈ​വം ര​ക്ഷി​ക്ക​ട്ടെ!! പ്രാ​ര്‍​ഥ​നയുമായി ചി​ദം​ബ​രം

ന്യൂ​ഡ​ല്‍​ഹി: കൂപ്പുകുത്തുന്ന ഇ​ന്ത്യ​ന്‍ സമ്പദ് വ്യവസ്ഥയെ ദൈ​വം ര​ക്ഷി​ക്ക​ട്ടേ​യെ​ന്ന പ്രാ​ര്‍​ഥ​നയുമായി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയുമായ പി. ​ചി​ദം​ബ​രം. 

ജി​ഡി​പി ഭാ​വി​യി​ല്‍ സാമ്പത്തിക വി​ക​സ​ന​ത്തി​ന്‍റെ സൂ​ച​ക​മാ​യി ക​ണ​ക്കാ​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന ബി​ജെ​പി എം​പി നി​ഷി​കാ​ന്ത് ദു​ബേ​യു​ടെ പ്ര​സ്താ​വ​ന​യാണ് ചി​ദം​ബ​ര​ത്തി​ന്‍റെ പ​രി​ഹാ​സത്തിന് പ്രേരണയായത്. 

ജൂ​ലൈ-​സെ​പ്റ്റം​ബ​ര്‍ പാ​ദ​ത്തി​ല്‍ രാ​ജ്യ​ത്തി​ന്‍റെ ജി​ഡി​പി 4.5 ശ​ത​മാ​ന​ത്തി​ലേ​ക്ക് ഇ​ടി​ഞ്ഞ​താ​യു​ള്ള ക​ണ​ക്കു​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു. ഈ വിഷയത്തില്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ ച​ര്‍​ച്ച ന​ട​ക്ക​വേയാണ് ജി​ഡി​പി ക​ണ​ക്ക് ഭാ​വി​യി​ല്‍ അ​പ്ര​സ​ക്ത​മാ​കു​മെ​ന്ന് നി​ഷി​കാ​ന്ത് ദു​ബേ​ പ​റ​ഞ്ഞ​ത്. 1934ന് മുന്‍പ് ജി​ഡി​പി ക​ണ​ക്കെ​ടു​പ്പ് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും അ​തു​കൊ​ണ്ടു​കൊ​ണ്ടു​ത​ന്നെ ജി​ഡി​പി ക​ണ​ക്കു​ക​ള്‍ സ​ത്യ​മ​ല്ലെ​മാണ്ന്നും നി​ഷി​കാ​ന്ത് ദു​ബേ​ വാ​ദി​ച്ചത്. 

ഇ​തി​നുള്ള പ്ര​തി​ക​രണമായാണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ ചി​ദം​ബ​രം ട്വീ​റ്റ് ചെ​യ്ത​ത്. 'ജി​ഡി​പി ക​ണ​ക്കു​ക​ള്‍ അ​പ്ര​സ​ക്തം, വ്യ​ക്തി​ഗ​ത നി​കു​തി കു​റ​യ്ക്കു​ന്നു, ഇ​റ​ക്കു​മ​തി തീ​രു​വ വ​ര്‍​ധി​പ്പി​ക്കു​ന്നു, ഇ​താ​ണ് ബി​ജെ​പി​യു​ടെ പ​രി​ഷ്കാ​ര​ങ്ങ​ള്‍. ഇ​ന്ത്യ​ന്‍ സമ്പദ് വ്യവസ്ഥയെ ദൈ​വം ര​ക്ഷി​ക്ക​ട്ടെ',  ഇതായിരുന്നു ചി​ദം​ബ​രത്തിന്‍റെ ട്വീ​റ്റ്.

മുന്‍പ് കോണ്‍ഗ്രസ്‌ വക്താവ് ര​ണ്‍​ദീ​പ് സിം​ഗ് സു​ര്‍​ജെ​വാ​ലയും നി​ഷി​കാ​ന്ത് ദു​ബെ​യ്ക്കെ​തി​രേ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പു​തി​യ ഇ​ന്ത്യ​യി​ലെ പു​തി​യ സാമ്പത്തിക വിദ​ഗ്ധ​രി​ല്‍​നി​ന്ന് ദൈ​വം ന​മ്മെ ര​ക്ഷി​ക്ക​ട്ടെ എ​ന്നാ​യി​രു​ന്നു അദ്ദേഹത്തിന്‍റെ ട്വീ​റ്റ്.

ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ പണമിടപാട് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ല്‍ തി​ഹാ​ര്‍ ജ​യി​ലി​ലാ​ണ് ചി​ദം​ബ​രം.

അതേസമയം, രാജ്യത്ത് രൂക്ഷമായ സാമ്പത്തിക പ്ര​തി​സ​ന്ധിയില്‍ ന​രേ​ന്ദ്രമോ​ദി സ​ര്‍​ക്കാ​രി​ന്‍റെ വാ​ദ​ങ്ങ​ള്‍ ത​ള്ളി സ​ഖ്യ ക​ക്ഷികള്‍ രംഗത്തെത്തിയിരിക്കുകയാണ്. കേന്ദ്രസ​ര്‍​ക്കാ​രി​ന്‍റെ സാമ്പത്തിക ന​യ​ങ്ങ​ളെ എ​തി​ര്‍​ത്ത് എ​ന്‍​ഡി​എ ക​ക്ഷി​യാ​യ ശി​രോ​മ​ണി അ​കാ​ലി​ദ​ള്‍ രം​ഗ​ത്തെ​ത്തി​യ​തി​ന് പി​ന്നാ​ലെ​ ജെ​ഡി​യു​വും സ​മാ​ന​മാ​യ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കിയിരിക്കുകയാണ്.

രാ​ജ്യ​ത്തി​ന്‍റെ സാമ്പത്തിക രം​ഗം അ​പ​ക​ട​ക​ര​മാ​യ സ്ഥി​തി​യി​ലാ​ണെ​ന്നും ത​ങ്ങ​ള്‍​ക്ക് ഇ​ക്കാ​ര്യ​ത്തി​ല്‍ വ​ലി​യ ആ​ശ​ങ്ക​യു​ണ്ടെ​ന്നും അ​കാ​ലി​ദ​ള്‍ നേ​താ​വ് ന​രേ​ശ് ഗു​ജ്റാ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. 

Also read: സാമ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂക്ഷം, മ​ന്‍​മോ​ഹ​നോ​ട് ഉ​പ​ദേ​ശം തേ​ടൂ....

വ​ള​ര്‍​ച്ചാ നി​ര​ക്ക് കു​റ​യു​ന്ന​തും കാ​ര്‍​ഷി​ക രം​ഗ​ത്ത് തി​രി​ച്ച​ടി​യു​ണ്ടാ​കു​ന്ന​തും ആ​ശ​ങ്കാ ജ​ന​ക​മാ​ണ്. അ​തി​നി​ടെ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ള്‍ വി​റ്റ​ഴി​ക്കു​ന്ന​തും അ​പ​ക​ട​ക​ര​മാ​യ സൂ​ച​ന​ക​ള്‍ ന​ല്‍​കു​ന്നു. രാ​ജ്യ​ത്ത് ജോ​ലി​യി​ല്ല, തൊ​ഴി​ലി​ല്ലാ​യ്മ രൂ​ക്ഷ​മാ​ണ്. ഇ​തു സം​ബ​ന്ധി​ച്ച്‌ റി​സ​ര്‍​വ് ബാ​ങ്ക് മു​ന്‍ ഗ​വ​ര്‍​ണ​ര്‍​മാ​ര്‍ ന​ല്‍​കു​ന്ന മു​ന്ന​റി​യി​പ്പു​ക​ള്‍ സ​ര്‍​ക്കാ​ര്‍ ത​ള്ളി​ക്ക​ള​യ​രു​ത്. പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളും സാമ്പത്തിക വി​ദ​ഗ്ധ​രു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണം. മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ല്‍ നി​ന്നു ഉ​പ​ദേ​ശം തേ​ട​ണം. ഏ​റ്റു​മു​ട്ട​ലി​ന​ല്ല, കൂ​ടി​യാ​ലോ​ച​ന​യാ​ണ് ഇ​പ്പോ​ള്‍ വേ​ണ്ട​തെ​ന്നും ജെ​ഡി​യു നേതാവ് കെ.​സി. ത്യാ​ഗി വ്യ​ക്ത​മാ​ക്കി.

എന്നാല്‍, സമ്പദ് വ്യവസ്ഥയില്‍ പ്രതിസന്ധിയില്ലെന്നാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ആവര്‍ത്തിച്ച്‌​ വ്യക്​തമാക്കു​​ന്നത്. 

Trending News