വിവാദ സ്വാമി രാജ്യം വിട്ടു!

നിത്യാനന്ദ രാജ്യം വിട്ടുവെന്നും ആവശ്യമെങ്കില്‍ അദ്ദേഹത്തിന്‍റെ കസ്റ്റഡി ആവശ്യപ്പെടുമെന്നും അഹമ്മദാബാദ് എസ്.പി ആര്‍.വി അസരി പറഞ്ഞു.  

Last Updated : Nov 22, 2019, 11:29 AM IST
    1. കര്‍ണ്ണാടകയില്‍ ബലാത്സംഗകേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് സ്വാമി രാജ്യം വിട്ടത്.
    2. വിവരങ്ങള്‍ അറിയാന്‍ നിത്യാനന്ദയുടെ പ്രാണപ്രിയ, പ്രാണതത്വ എന്നി അനുയായികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
വിവാദ സ്വാമി രാജ്യം വിട്ടു!

ഗുജറാത്ത്: വിവാദ സ്വാമി നിത്യാനന്ദ രാജ്യം വിട്ടതായി ഗുജറാത്ത് പൊലീസ്.

കര്‍ണ്ണാടകയില്‍ ബലാത്സംഗകേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് സ്വാമി രാജ്യം വിട്ടതെന്നാണ് റിപ്പോര്‍ട്ട്. 

നിത്യാനന്ദ രാജ്യം വിട്ടുവെന്നും ആവശ്യമെങ്കില്‍ അദ്ദേഹത്തിന്‍റെ കസ്റ്റഡി ആവശ്യപ്പെടുമെന്നും അഹമ്മദാബാദ് എസ്.പി ആര്‍.വി അസരി പറഞ്ഞു.

രണ്ടു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിക്കുന്നുവെന്ന കേസില്‍ നിത്യാനന്ദയ്ക്കെതിരെ പൊലീസ് അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് നിത്യാനന്ദ രാജ്യം വിട്ടത്.

കഴിഞ്ഞ ദിവസമാണ് തങ്ങളുടെ രണ്ടു പെണ്‍കുട്ടികളേയും നിത്യാനന്ദ അഹമ്മദാബാദിലെ ആശ്രമത്തില്‍ തടഞ്ഞുവെച്ചിരിക്കുന്നതായി ബംഗളൂരു സ്വദേശികളായ മാതാപിതാക്കള്‍ പരാതി നല്‍കിയത്.

ഇതിനെതുടര്‍ന്ന്‍ നിത്യാനന്ദയ്ക്കെതിരെ തട്ടിക്കൊണ്ടു പോകല്‍, അന്യായമായി തടവില്‍വെക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ബുധനാഴ്ച പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 

നിത്യാനന്ദയുടെ പ്രാണപ്രിയ, പ്രാണതത്വ എന്നി അനുയായികളെ അഞ്ച് ദിവസത്തേയ്ക്ക് റിമാന്‍ഡ്‌ ചെയ്തിട്ടുണ്ട്. നിത്യാനന്ദയുടെ വിവരങ്ങള്‍ ഇവരില്‍നിന്നും ശേഖരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

Trending News