Theft Case: ജോലിക്കായി വന്ന വീട്ടിൽ നിന്ന് 28 പവൻ സ്വർണവുമായി മുങ്ങി; യുവതി പിടിയിൽ

Theft Case Arrest: 28 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെയാണ് പോലീസ് പിടികൂടിയത്.

Written by - Zee Malayalam News Desk | Last Updated : Mar 26, 2025, 05:31 PM IST
  • കന്യാകുമാരി ജില്ലയിലെ കട്ടത്തുറയിലെ ചെറുകോൽ മറ്റത്തുവിള സ്വദേശി പുഷ്പം (45 ) ആണ് പിടിയിലായത്
  • പ്രതിയിൽ നിന്ന് 28 പവൻ ആഭരണങ്ങളും പോലീസ് കണ്ടെടുത്തു
Theft Case: ജോലിക്കായി വന്ന വീട്ടിൽ നിന്ന് 28 പവൻ സ്വർണവുമായി മുങ്ങി; യുവതി പിടിയിൽ

കന്യാകുമാരി: സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. കട്ടത്തുറയിലെ ചെറുകോൽ മറ്റത്തുവിള സ്വദേശി പുഷ്പത്തിനെയാണ് വടശ്ശേരി പോലീസ് പിടികൂടിയത്. 28 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെയാണ് പോലീസ് പിടികൂടിയത്.‌

Add Zee News as a Preferred Source

കന്യാകുമാരി ജില്ലയിലെ കട്ടത്തുറയിലെ ചെറുകോൽ മറ്റത്തുവിള സ്വദേശി പുഷ്പം (45 ) ആണ് പിടിയിലായത്. വൃദ്ധരായ ദമ്പതികളെ പരിചരിക്കാനാണ് പുഷ്പം എത്തിയത്. കഴിഞ്ഞ ദിവസം ചികിത്സയ്ക്കായി വൃദ്ധദമ്പതികൾ നാഗർകോവിലിൽ സ്വകാര്യ ആശുപത്രിയിൽ  പോയിരുന്നു.

ഈ സമയം വീട്ടിൽ കയറി ആരെങ്കിലും മോഷണം നടത്തുമെന്ന് കരുതിയാണ് സ്വർണം പുഷ്പത്തെ ഏൽപ്പിച്ചത്. ഇവർ ധരിച്ചിരുന്ന 28 പവൻ ആഭരണങ്ങൾ പുഷ്പത്തിനെ ഏൽപ്പിച്ചു. തുടർന്ന് ചികിത്സ കഴിഞ്ഞ് വൃദ്ധദമ്പതികൾ വീട്ടിൽ എത്തിയപ്പോൾ പുഷ്പത്തിനോട് തങ്ങൾ നൽകിയ ആഭരണങ്ങൾ തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടു.

എന്നാൽ പുഷ്പം രണ്ട് ദിവസം കഴിഞ്ഞ് ആഭരണങ്ങൾ തിരിച്ചുനൽകാമെന്ന് പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞോടെ പുഷ്പം ജോലിക്ക് വരാതായി. ഇതോടെ വൃദ്ധദമ്പതികൾ വടശ്ശേരി പോലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയിൽ നിന്ന് 28 പവൻ ആഭരണങ്ങളും പോലീസ് കണ്ടെടുത്തു. മോഷണത്തിന് ശേഷം യുവതി ഒളിവിൽ പോയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. 

Trending News