സ്വര്‍ണ്ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍!!

 

Updated: Feb 12, 2019, 03:07 PM IST
സ്വര്‍ണ്ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍!!

 

മുംബൈ: ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സ്വര്‍ണം. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. 

എന്നാല്‍ മാര്‍ക്കറ്റ് ട്രെന്‍ഡ് സൂചിപ്പിക്കുന്നതനുസരിച്ച് ഉത്സവകാലത്തിനുശേഷം വിവാഹ സീസണ്‍ ആരംഭിച്ചതോടെ സ്വര്‍ണ്ണത്തോടൊപ്പം സ്വര്‍ണ്ണവിലയ്ക്കും തിളക്കമേറുകയാണ്.

കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വര്‍ണവിലയില്‍ കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. ഈ മാസത്തിന്‍റെ തുടക്കത്തിൽ സ്വർണ വിലയിൽ കാര്യമായ മാറ്റം രേഖപ്പെടുത്തിയിരുന്നില്ലെങ്കിലും ഉയർന്ന നിരക്കിൽ തന്നെയാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്.

അതേസമയം, രാജ്യാന്തര വിപണിയില്‍ ഇന്ന് സ്വര്‍ണ്ണത്തിന്‍റെ വിലയില്‍ മാറ്റം രേഖപ്പെടുത്തിയിട്ടില്ല. 

കേരളത്തില്‍ ഇന്ന് ഒരു പവന്‍ (8 ഗ്രാം) സ്വര്‍ണ്ണം 24,560 ലെത്തി നില്‍ക്കുന്നു. അതേസമയം, മുംബൈയില്‍ ഒരു പവന്‍ (10 ഗ്രാം) സ്വര്‍ണ്ണത്തിന് 32,360 രൂപയാണ്.