സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവ്‌

ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സ്വര്‍ണം. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. 

Last Updated : Jun 6, 2019, 04:28 PM IST
സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവ്‌

മുംബൈ: ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സ്വര്‍ണം. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. 

കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വര്‍ണവിലയില്‍ കാര്യമായ മാറ്റമില്ലാതെ തുടര്‍ന്നുവെങ്കിലും എപ്പോള്‍ വിലയില്‍ വര്‍ദ്ധനവ്‌ കാണുന്നുണ്ട്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 

രാജ്യാന്തര വിപണിയില്‍ ഇന്ന് സ്വര്‍ണ൦ ഒരു ഗ്രാമിന് 30 രൂപയാണ് വര്‍ദ്ധിച്ചത്. കേരളത്തില്‍ ഇന്ന് ഒരു പവന്‍ (8 ഗ്രാം) സ്വര്‍ണ്ണം 24,400 രൂപയ്ക്കാണ് വില്‍പന നടക്കുന്നത്. അതേസമയം, മുംബൈയില്‍ ഒരു പവന്‍ (10) സ്വര്‍ണ്ണത്തിന് 31,800 രൂപയാണ്. 

 

Trending News