എന്‍പിഎസ്‌ സര്‍ക്കാര്‍ വിഹിതം വര്‍ധിപ്പിച്ചു

റിട്ടയര്‍മെന്റ് സമയത്ത് എന്‍പിഎസിലെ 60 ശതമാനം തുകയും തിരിച്ചെടുക്കാന്‍ അനുവദിക്കും. 

Last Updated : Dec 7, 2018, 12:05 PM IST
എന്‍പിഎസ്‌ സര്‍ക്കാര്‍ വിഹിതം വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന എന്‍പിഎസ് വിഹിതം 10 ശതമാനത്തില്‍നിന്ന് 14 ശതമാനമായി വര്‍ധിപ്പിച്ചു. കേന്ദ്ര മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. ഇനിമുതല്‍ പെന്‍ഷനായാല്‍ 40 ശതമാനം തുകമാത്രം പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിച്ചാല്‍ മതി.

ജീവനക്കാര്‍ നല്‍കേണ്ട മിനിമം വിഹിതം 10 ശതമാനത്തില്‍ തുടരും. താല്‍പര്യമുള്ളവര്‍ക്ക് കൂടുതല്‍ വിഹിതം അടയ്ക്കാം. കൂടുതല്‍ അടയ്ക്കുന്ന വിഹിതത്തിനും 80 സി പ്രകാരം നികുതിയിളവ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

റിട്ടയര്‍മെന്റ് സമയത്ത് എന്‍പിഎസിലെ 60 ശതമാനം തുകയും തിരിച്ചെടുക്കാന്‍ അനുവദിക്കും. നിലവില്‍ എടുക്കാന്‍ കഴിഞ്ഞിരുന്നത് 40 ശതമാനം തുകയായിരുന്നു. ബാക്കി വരുന്ന തുക ഏതെങ്കിലും പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിക്കണമായിരുന്നു.

Trending News