ചെന്നൈ: ജല്ലിക്കെട്ട് വിജയികൾക്ക് സർക്കാർ ജോലി പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. മൃഗസംരക്ഷണ വകുപ്പിലാകും ഇവർക്ക് നിയമനം നൽകുക. തമിഴ് സംസ്കാരത്തിന്റെ പൈതൃകം കാത്തുസൂക്ഷിക്കുന്ന യുവാക്കളെ ആദരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും സ്റ്റാലിൻ പറഞ്ഞു. ശനിയാഴ്ച മധുരയിലെ ആളങ്കനല്ലൂർ ജല്ലിക്കെട്ടിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
കൂടാതെ, കാളകളുടെ ചികിത്സയ്ക്കായി ആളങ്കനല്ലൂരിൽ രണ്ട് കോടി രൂപ ചെലവിൽ അത്യാധുനിക ചികിത്സാ കേന്ദ്രം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. കാറുകളും ബൈക്കുകളും ഒക്കെയായിരുന്നു നേരത്തെ സ്പോൺസർമാർ വിജയികൾക്ക് സമ്മാനമായി നൽകിയിരുന്നത്. ആ സ്ഥാനത്ത് സ്ഥിരമായ സർക്കാർ ജോലി വേണമെന്ന മത്സരാർത്ഥികളുടെ ദീർഘകാല ആവശ്യമാണ് ഇതോടെ നടപ്പിലാകുന്നത്.
ആളങ്കനല്ലൂരിന് പുറമെ അവണിയാപുരം, പാലമേട് എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ജല്ലിക്കെട്ട് നടന്നിരുന്നു. മെയ് അവസാനം വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ജെല്ലിക്കെട്ട് തുടരും. അതേസമയം, തിരുച്ചിറപ്പള്ളി, ശിവഗംഗ എന്നിവിടങ്ങളിൽ ഇന്നലെ നടന്ന ജല്ലിക്കെട്ട് മത്സരങ്ങൾക്കിടെ നിരവധി പേർക്ക് കാളകളുടെ കുത്തേറ്റിരുന്നു. ശിവഗംഗയിൽ 68 പേർക്കും തിരുച്ചിറപ്പള്ളിയിൽ 63 പേർക്കുമാണ് പരിക്കേറ്റത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









