അമിത് ഷായുടേയും ഡല്‍ഹി പോലീസിന്‍റേയും കള്ളത്തരങ്ങള്‍ പൊളിഞ്ഞു.... പ്രിയങ്ക ഗാന്ധി

ജാമിയ സംഭവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വീഡിയോ വന്‍ വിവാദത്തിന് വഴിതെളിച്ചിരിയ്ക്കുകയാണ്.

Sheeba George | Updated: Feb 16, 2020, 06:27 PM IST
അമിത് ഷായുടേയും ഡല്‍ഹി പോലീസിന്‍റേയും കള്ളത്തരങ്ങള്‍ പൊളിഞ്ഞു.... പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ജാമിയ സംഭവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വീഡിയോ വന്‍ വിവാദത്തിന് വഴിതെളിച്ചിരിയ്ക്കുകയാണ്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടേയും ഡല്‍ഹി പോലീസിന്‍റേയും കള്ളത്തരങ്ങള്‍ പൊളിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നതെന്ന് പ്രിയങ്ക പറഞ്ഞു. ജാമിയ സര്‍വ്വകലാശാലയില്‍ വിദ്യാർഥികളെ ലൈബ്രറിയിൽ കയറി തല്ലിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രിയും ഡല്‍ഹി പോലീസും കള്ളം പറയുകയായിരുന്നുവെന്നും പ്രിയങ്ക ആരോപിച്ചു.  

പോലീസ് അതിക്രമത്തില്‍ നടപടി വേണമെന്ന്‍ ആവശ്യപ്പെട്ട പ്രിയങ്ക കര്‍ശന നടപടിയുണ്ടായില്ലെങ്കില്‍ സർക്കാരിന്‍റെ ഉദ്ദേശ്യങ്ങൾ തുറന്നുകാട്ടപ്പെടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'ഡല്‍ഹി പോലീസ് എത്ര ക്രൂരമായാണ് ലൈബ്രറിയിൽ ഇരിക്കുന്ന വിദ്യാർഥികളെ തല്ലിച്ചതച്ചതെന്ന് നോക്കൂ. ഒരു വിദ്യാര്‍ഥി താന്‍ വായിച്ചുകൊണ്ടിരുന്ന പുസ്തകം കാണിച്ചുകൊടുത്തിട്ട് പോലും പോലീസുകാരൻ അതൊന്നും ശ്രദ്ധിക്കാതെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ലൈബ്രറിയിൽ വിദ്യാർഥികളെ മർദ്ദിച്ചിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രിയും ഡല്‍ഹി പോലീസും ഇതുവരെ അവകാശപ്പെട്ടിരുന്നത്,' പ്രിയങ്ക പറഞ്ഞു.

48 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഏതാനും അർധസൈനികരും പൊലീസ് ഉദ്യോഗസ്ഥരും ജാമിഅയിലെ പഴയ റീഡിംഗ് ഹാളിൽ പ്രവേശിച്ച് വിദ്യാർഥികളെ ലാത്തി ഉപയോഗിച്ച് അടിക്കുന്നത് വ്യക്തമാണ്.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കി​ടെ ഡി​സം​ബ​ര്‍ 15ന് ​ജാ​മി​യ​യി​ലെ ലൈ​ബ്ര​റി​യി​ല്‍ ക​യ​റി വി​ദ്യാ​ര്‍​ഥി​ക​ളെ പോ​ലീ​സ് ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. പോ​ലീ​സ് സം​ഘം ലൈ​ബ്ര​റി​യി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റു​ന്ന​തും വി​ദ്യാ​ര്‍​ഥി​ക​ളെ ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ളാ​ണ് ജാ​മി​യ കോര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി പു​റ​ത്തു​വി​ട്ട​ത്. ജാ​മി​യ കോ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യാ​ണ് വീ​ഡി​യോ പു​റ​ത്തുവി​ട്ടത്. ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ പോ​ലീ​സു​കാ​ര്‍ തു​ട​ര്‍​ച്ച​യാ​യി ലാ​ത്തി കൊ​ണ്ട് അ​ടി​ക്കു​ന്നതും വീഡിയോയില്‍ ദൃശ്യമാണ്.

വീഡിയോ പുറത്തുവന്ന സാഹചര്യത്തില്‍ അന്വേഷണം നടത്തുമെന്ന് ഇന്‍റലിജൻസ് സ്‌പെഷ്യൽ കമ്മീഷണർ പ്രവീർ രഞ്ജൻ അറിയിച്ചു.