ന്യൂഡൽഹി: ഡിജിറ്റൽ ഉള്ളടക്ക ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്ന് 5 ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്ര വാർത്താവിതരണം പ്രക്ഷേപണ മന്ത്രാലയം. കഴിഞ്ഞ വർഷം ജൂലൈയിലും ഇത്തരത്തിൽ അശ്ലീലവും മോശവുമായ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്തതിന് ആപ്പുകളും വെബ്‌സൈറ്റുകളും കേന്ദ്രം നിരോധിച്ചിരുന്നു, അന്ന് 25 ആപ്പുകൾക്കെതിരെയാണ് നടപടി എടുത്തത്.
Also Read: ലൈംഗികാതിക്രമക്കേസ്: സിദ്ദിഖിന് യുഎഇ സന്ദർശിക്കാൻ അനുമതി, പാസ്‌പോർട്ട് തിരികെ നൽകി
ഇത്തവണ മൂഡ്എക്സ് വിഐപി, കൊയ്യാൽ പ്ലേപ്രോ, ഡിജിമൂവി പ്ലക്‌സ്, ഫീൽ, ജുഗ്നു എന്നീ പ്ലാറ്റ്‌ഫോമുകളാണ് നിരോധിച്ചത്. നടപടി 2000 ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് സെക്ഷൻ 59 എ പ്രകാരമാണ്. ഈ പ്ലാറ്റ്‌ഫോമുകളിൽ കണ്ടെത്തിയ ഭൂരിഭാഗം ഉള്ളടക്കങ്ങളും അശ്ലീലവും ഷ്‌ടീകളേ മോശമായി ചിത്രീകരിക്കുന്നതുമായിരുന്നു എന്നാണ് അധികൃതർ പറയുന്നത്.
മാത്രമല്ല ഇതിൽ കുടുംബന്ധങ്ങളെയും അധ്യാപക വിദ്യാർത്ഥി ബന്ധങ്ങളേയും വികലമായി ചിത്രീകരിക്കുന്ന ദൃശ്യങ്ങളുമുണ്ട്. ഈ നടപടി കുട്ടികളെയും യുവാക്കളെയും ഹാനികരമായ ഉള്ളടക്കങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
Also Read: ചൊവ്വ ചതയം നക്ഷത്രത്തിലേക്ക്; മൂന്ന് രാശിക്കാരുടെ തലവര മാറും, നിങ്ങളും ഉണ്ടോ?
ഈ പ്ലാറ്റ്‌ഫോമുകൾ ബ്ലോക്ക് ചെയ്യാൻ മന്ത്രാലയം വിഷമായ പരിശോധനയും നിയമപരമായ നടപടിക്രമങ്ങൾക്കും ശേഷമാണ് നിർദ്ദേശം നൽകിയത്. ഇനി ഈ ആപ്പുകളോ വെബ്‌സൈറ്റുകളോ ഇന്ത്യൻ ഉപയോക്താക്കൾക്ക് ലഭിക്കില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









