വേതന വര്‍ധനവ് പ്രഖ്യാപിച്ച്‌ വെള്ളിയാഴ്ചയിലെ പണിമുടക്ക് ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

സെപ്റ്റംബര്‍ രണ്ടിന് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന ട്രേഡ് യൂണിയനുകളുടെ പ്രധാന ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. മിനിമം വേതനം, ബോണസ് എന്നീ ആവശ്യങ്ങളാണ് അംഗീകരിച്ചത്. അവിദഗ്ധ തൊഴിലാളികളുടെ മിനിമം വേതനം 246 രൂപയില്‍നിന്ന് 350 രൂപയാക്കി. സര്‍ക്കാര്‍, പൊതുമേഖല ജീവനക്കാരുടെ രണ്ടുവര്‍ഷത്തെ ബോണസ് കുടിശിക നല്‍കും. 33 ലക്ഷം ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

Last Updated : Aug 30, 2016, 07:11 PM IST
വേതന വര്‍ധനവ് പ്രഖ്യാപിച്ച്‌ വെള്ളിയാഴ്ചയിലെ പണിമുടക്ക് ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ രണ്ടിന് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന ട്രേഡ് യൂണിയനുകളുടെ പ്രധാന ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. മിനിമം വേതനം, ബോണസ് എന്നീ ആവശ്യങ്ങളാണ് അംഗീകരിച്ചത്. അവിദഗ്ധ തൊഴിലാളികളുടെ മിനിമം വേതനം 246 രൂപയില്‍നിന്ന് 350 രൂപയാക്കി. സര്‍ക്കാര്‍, പൊതുമേഖല ജീവനക്കാരുടെ രണ്ടുവര്‍ഷത്തെ ബോണസ് കുടിശിക നല്‍കും. 33 ലക്ഷം ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

രണ്ട് വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുടിശ്ശികയുള്ള ബോണസ് ഉടന്‍ നല്‍കും. എന്നാല്‍ വിദേശ മൂലധന നിക്ഷേപം സംബന്ധിച്ച്‌ സര്‍ക്കാര്‍ നയത്തില്‍ മാറ്റംവരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജയ്റ്റ്ലി പറഞ്ഞു. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തില്‍ പണിമുടക്കില്‍നിന്ന് പിന്‍മാറണമെന്ന് അരുണ്‍ ജെയ്റ്റ്ലി യൂണിയനുകളോട് അഭ്യര്‍ത്ഥിച്ചു. 

എന്നാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന മിനിമം വേതനം ഇപ്പോള്‍ത്തന്നെ പല സംസ്ഥാനങ്ങളിലും തൊഴിലാളികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് സി.ഐ.ടി.യു. തപന്‍ സെന്‍ പറഞ്ഞു. പണിമുടക്ക് പിന്‍വലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വേതന വര്‍ധനവ്, അവശ്യവസ്തുക്കളുടെ വിലവര്‍ധനവ് അടക്കം വിവിധ ആവശ്യങ്ങളുന്നയിച്ചാണ് യൂണിയനുകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്‍ഷുറന്‍സ്, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ വിദേശ നിക്ഷേപം അനുവദിക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ നയം തിരുത്തണമെന്നും യൂണിയനുകള്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

പ്രധാന ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീരിച്ച നിലയ്ക്ക് പണിമുടക്കില്‍നിന്ന് പന്‍മാറുന്നതായി ബി.എം.എസ് വ്യക്തമാക്കി. മറ്റെല്ലാ തൊഴിലാളി യൂണിയനുകളും പണമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Trending News