കൊ​റോ​ണ വൈ​റ​സ്: 7 അംഗ സമിതി രൂപീകരിച്ച് കേ​ന്ദ്ര സര്‍ക്കാര്‍

കൊ​റോ​ണ വൈ​റ​സ് ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​ര്‍​ഷ​വ​ര്‍​ധ​ന്‍ ഡ​ല്‍​ഹി​യി​ല്‍ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു. 

Last Updated : Jan 25, 2020, 06:29 PM IST
  • കൊ​റോ​ണ വൈ​റ​സ് ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​ര്‍​ഷ​വ​ര്‍​ധ​ന്‍ ഡ​ല്‍​ഹി​യി​ല്‍ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു.
  • രാജ്യത്തെ വൈ​റ​സ് ഭീ​ഷ​ണി​ നിരീക്ഷിക്കാന്‍ 7 അംഗ ടീമിനെ നിയോഗിച്ചു. ഈ സംഘം വൈ​റ​സ് ഭീ​ഷ​ണിയുള്ള എല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങളും സന്ദര്‍ശിക്കുകയും സുരക്ഷാ നടപടികള്‍ വിലയിരുത്തുകയും ചെയ്യും
കൊ​റോ​ണ വൈ​റ​സ്: 7 അംഗ സമിതി രൂപീകരിച്ച് കേ​ന്ദ്ര സര്‍ക്കാര്‍

ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​ര്‍​ഷ​വ​ര്‍​ധ​ന്‍ ഡ​ല്‍​ഹി​യി​ല്‍ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു. 

മ​ന്ത്രാ​ല​യ​ത്തി​ലെ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഫോ​ര്‍ റി​സേ​ര്‍​ച്ചി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടുത്തു. 
യോഗത്തില്‍ രാജ്യത്തെ വൈ​റ​സ് ഭീ​ഷ​ണി​ നിരീക്ഷിക്കാന്‍ 7 അംഗ ടീമിനെ നിയോഗിച്ചു. ഈ സംഘം വൈ​റ​സ് ഭീ​ഷ​ണിയുള്ള എല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങളും സന്ദര്‍ശിക്കുകയും സുരക്ഷാ നടപടികള്‍ വിലയിരുത്തുകയും ചെയ്യും. 

കൂടാതെ, കൊ​റോ​ണ വൈ​റ​സ് ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് രാജ്യത്ത്  24x7 Call centre (+91-11-23978046) സ്ഥാപിച്ചിട്ടുണ്ട്. 

വൈ​റ​സ് ഭീ​ഷ​ണി മൂലം തെർമൽ സ്ക്രീനിംഗ് നടത്തുന്ന 7 വിമാനത്താവളങ്ങളായ ന്യൂഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിൽ ഈ കേന്ദ്ര സംഘം സന്ദര്‍ശനം നടത്തുകയും സുരക്ഷാ നടപടികള്‍ വിലയിരുത്തുകയും ചെയ്യും.

വൈറസ് ഭീഷണിയെ തുടര്‍ന്ന് ഇ​ന്ത്യ​യി​ല്‍ ആ​കെ 11 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ന​ല്‍​കു​ന്ന വി​വ​രം. കൂടാതെ, ഈ ​മാ​സം ഒ​ന്നി​നു ശേ​ഷം ചൈ​ന​യി​ല്‍ നി​ന്നെ​ത്തി​യ​വ​ര്‍ സ്വ​മേ​ധ​യാ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണ​മെ​ന്നും മ​ന്ത്രാ​ല​യം നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. 

പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ കേ​ന്ദ്ര​സം​ഘം ഞാ​യ​റാ​ഴ്ച കൊ​ച്ചി​യി​ലെ​ത്തും. 

 

 

Trending News