)
തമിഴ്നാട്: വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ മുത്തശ്ശിക്കും കൊച്ചുമകളായ രണ്ടര വയസുകാരിക്കും ദാരുണാന്ത്യം. സംഭവം നടന്നത് ഇന്ന് പുലർച്ചെ രണ്ടരയോടെയാണ്.
അപകടത്തിൽ അസ്ല, ഹേമശ്രീ എന്നിവരാണ് മരിച്ചത്. ഇവരുടെ വീടിനുനേരെ രാത്രിയിൽ കാട്ടാന ആക്രമണം ഉണ്ടായിരുന്നു. കാട്ടാനയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു മരണം സംഭവിച്ചത്.
ഇവരുടെ വീടിനു നേരെ രണ്ട് കാട്ടാനകളാണ് ആക്രമണത്തിനെത്തിയത് എന്നാണ് റിപ്പോർട്ട്. കാട്ടാന ജനൽ തകർത്തതോടെ കുഞ്ഞുമായി പുറത്തിറങ്ങിയ അസ്ല വീടിന് മുൻഭാഗത്തേക്ക് പോയെങ്കിലും അവിടെയുണ്ടായിരുന്ന കാട്ടാന രണ്ടുപേരെയും ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ആക്രമണത്തെ തുടർന്ന് കുഞ്ഞ് സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചിരുന്നു. തുടർന്ന് പരിക്കേറ്റ അസ്ലയെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം വാൽപ്പാറ സർക്കാർ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.