ട്രംപിനെ ഒരുനോക്ക് കാണാന്‍ ആഗ്രഹിച്ച് ട്രംപിന്റെ ക്ഷേത്രം പണിത ഭക്തന്‍ !

അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണാള്‍ഡ് ട്രംപിനായി ക്ഷേത്രം പണിത തെലങ്കാന സ്വദേശി ബുസ്സ കൃഷ്ണ ട്രംപിനെ കാണുന്നതിനായി കേന്ദ്ര സര്‍ക്കാരിനോട് അനുമതി തേടിയിരിക്കുകയാണ്.ബുസയുടെ വീടിന് സമീപത്തായി പണിത ട്രംപിന്റെ പ്രതിമയില്‍ എല്ലാ ദിവസവും പ്രാര്‍ത്ഥന നടത്താറുണ്ട്‌.

Last Updated : Feb 19, 2020, 02:08 PM IST
  • ബുസ്സ കൃഷ്ണയുടെ ട്രംപ് ഭക്തി അറിയാവുന്ന നാട്ടുകാരും അദ്ധേഹത്തിനൊപ്പം പ്രാര്‍ഥനയില്‍ പങ്കെടുക്കാറുണ്ട്.ബുസ്സയെ ഇപ്പോള്‍ നാട്ടുകാര്‍ ട്രംപ് കൃഷ്ണയെന്നാണ് വിളിക്കുന്നത്‌. ആറടി ഉയരമുള്ള പ്രതിമ പതിനഞ്ച് പണിക്കാര്‍ ചേര്‍ന്ന് ഒരുമാസം കൊണ്ടാണ് പണിതത്.ട്രംപിനെ ഒരുനോക്ക് കാണുക എന്നതാണ് ബുസ്സയുടെ ആഗ്രഹം.ഇതിനായി ബുസ്സ കേന്ദ്രസര്‍ക്കാരിന് അപേക്ഷയും നല്‍കിയിട്ടുണ്ട്.
ട്രംപിനെ ഒരുനോക്ക് കാണാന്‍ ആഗ്രഹിച്ച് ട്രംപിന്റെ ക്ഷേത്രം പണിത ഭക്തന്‍ !

ന്യൂഡെല്‍ഹി:അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണാള്‍ഡ് ട്രംപിനായി ക്ഷേത്രം പണിത തെലങ്കാന സ്വദേശി ബുസ്സ കൃഷ്ണ ട്രംപിനെ കാണുന്നതിനായി കേന്ദ്ര സര്‍ക്കാരിനോട് അനുമതി തേടിയിരിക്കുകയാണ്.ബുസയുടെ വീടിന് സമീപത്തായി പണിത ട്രംപിന്റെ പ്രതിമയില്‍ എല്ലാ ദിവസവും പ്രാര്‍ത്ഥന നടത്താറുണ്ട്‌.

ബുസ്സ കൃഷ്ണയുടെ ട്രംപ് ഭക്തി അറിയാവുന്ന നാട്ടുകാരും അദ്ധേഹത്തിനൊപ്പം പ്രാര്‍ഥനയില്‍ പങ്കെടുക്കാറുണ്ട്.ബുസ്സയെ ഇപ്പോള്‍ നാട്ടുകാര്‍ ട്രംപ് കൃഷ്ണയെന്നാണ് വിളിക്കുന്നത്‌. ആറടി ഉയരമുള്ള പ്രതിമ പതിനഞ്ച് പണിക്കാര്‍ ചേര്‍ന്ന് ഒരുമാസം കൊണ്ടാണ് പണിതത്.ട്രംപിനെ ഒരുനോക്ക് കാണുക എന്നതാണ് ബുസ്സയുടെ ആഗ്രഹം.ഇതിനായി ബുസ്സ കേന്ദ്രസര്‍ക്കാരിന് അപേക്ഷയും നല്‍കിയിട്ടുണ്ട്.

വീടിന് സമീപത്ത് പ്രതിമ സ്ഥാപിച്ച ബുസ്സ ട്രംപിന്റെ ചിത്രം കൂടെ കൊണ്ട് നടക്കുകയും ട്രംപിന്റെ ധീര്‍ഘായുസിന് വേണ്ടി എല്ലാ വെള്ളിയാഴ്ചയും വൃതം അനുഷ്ഠിക്കുകയുംചെയ്യുന്നുണ്ട്. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തെ സ്വാഗതം ചെയ്യുന്ന ബുസ്സ ഇന്ത്യാ -അമേരിക്കാ ബന്ധം എന്നെന്നും ശക്തമായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് പറയുന്നു.ട്രംപിനെ കാണണമെന്ന ആഗ്രഹം സാധിക്കുമെന്ന പ്രതീക്ഷയിലാണ് ട്രംപ് കൃഷ്ണ,ട്രംപിനെ ദൈവമായി കാണുന്ന തെലുങ്കാന സ്വദേശിയുടെ വീടിന് നാട്ടുകാര്‍ നല്‍കിയ വിളിപ്പേര് ട്രംപ് ഹൗസ് എന്നാണ്.

More Stories

Trending News