കോണ്‍ഗ്രസി​​​ന്‍റെ സാമ്രാജ്യത്വ ഭരണം അവസാനിച്ചു, നുണപ്രചാരണത്തിന് കൂടുതല്‍ പ്രാധാന്യമെന്ന് മോദി

കോണ്‍ഗ്രസിന്‍റെ സാമ്രാജ്യത്വഭരണം അവസാനിച്ചുവെന്നും നുണപ്രചരണങ്ങള്‍ക്കാണ് ഇപ്പോള്‍ അവര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയ നിലവാരം തകര്‍ന്ന കോണ്‍ഗ്രസ് വിദ്വേഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിനഗറില്‍ നടന്ന ഗുജറാത്ത് ഗൗരവ് മഹാസമ്മേളനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Last Updated : Oct 16, 2017, 08:30 PM IST
കോണ്‍ഗ്രസി​​​ന്‍റെ സാമ്രാജ്യത്വ ഭരണം അവസാനിച്ചു, നുണപ്രചാരണത്തിന് കൂടുതല്‍ പ്രാധാന്യമെന്ന് മോദി

അഹമ്മദാബാദ്: കോണ്‍ഗ്രസിന്‍റെ സാമ്രാജ്യത്വഭരണം അവസാനിച്ചുവെന്നും നുണപ്രചരണങ്ങള്‍ക്കാണ് ഇപ്പോള്‍ അവര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയ നിലവാരം തകര്‍ന്ന കോണ്‍ഗ്രസ് വിദ്വേഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിനഗറില്‍ നടന്ന ഗുജറാത്ത് ഗൗരവ് മഹാസമ്മേളനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

ഗുജറാത്തിന്‍റെ വികസനത്തിനായി കോണ്‍ഗ്രസ്സ് ഒരിക്കലും പ്രവര്‍ത്തിച്ചിട്ടില്ല. ഗാന്ധി കുടുംബമോ കോണ്‍ഗ്രസ്സോ ഗുജറാത്തിനെ പരിഗണിച്ചില്ല. ഗുജറാത്തിലെ ജനങ്ങളോടുള്ള അസൂയ മൂലമാണ് സര്‍ദാര്‍ സരോവര്‍ പദ്ധതിപോലും അവര്‍ പൂര്‍ത്തിയാക്കാതിരുന്നതെന്നും മോദി പറഞ്ഞു. സര്‍ദാര്‍ വല്ലഭായി പട്ടേലിനെ തകര്‍ക്കാനാണ് കോണ്‍ഗ്രസുകാര്‍ നോക്കിയതെന്നും മോദി പറഞ്ഞു.

ജിഎസ്ടി, നോട്ട് നിരോധനം അട്ടക്കമുള്ളവയെ കുറിച്ച് കോണ്‍ഗ്രസ്സ് നടത്തിയ കള്ള പ്രചരണങ്ങള്‍ ജനങ്ങള്‍ വിശ്വസിച്ചില്ല. ജിഎസ്ടി പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കും. 

പാര്‍ട്ടിയുടെ സ്ഥാപക നേതാക്കള്‍ കാട്ടിത്തന്ന വഴിയിലൂടെയാണ് ബിജെപി നടക്കുന്നത്. കഴിഞ്ഞ കാലങ്ങളിലെ ബുദ്ധിമുട്ടുകള്‍ മറികടന്ന് പ്രവര്‍ത്തകര്‍ മുന്‍നിരയിലേക്ക് വന്നുകഴിഞ്ഞു. രാജ്യമെങ്ങും ബിജെപി വിജയക്കൊടി പാറിക്കാന്‍ പോവുകയാണെന്നും മോദി പറഞ്ഞു.

Trending News