)
ഗാന്ധിനഗർ: ഗുജറാത്തിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. പുതിയ 25 അംഗ മന്ത്രിസഭയിൽ 19 പുതുമുഖങ്ങളും. മുൻ ആഭ്യന്തര മന്ത്രി ഹർഷ് സാങ്വി ഉപമുഖ്യമന്ത്രിയായ് സ്ഥാനം ഏറ്റു. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവബ ജഡേജയും പുതിയ മന്ത്രിസഭയിലെ അംഗമാണ്.
മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായി, കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഒഴികെ 16 ബിജെപി മന്ത്രിമാർ രാജിവെച്ചിരുന്നു. നേരത്തെ ഉണ്ടായിരുന്ന മന്ത്രിമാരിൽ ആറുപേർ മാത്രമാണ് പുതിയ മന്ത്രിസഭയിൽ ഉള്ളത്. ഇതിൽ നാല് പേർ പഴയ വകുപ്പുകൾ തന്നെയാണ് നിലനിർത്തുന്നത്. വരാനിരിക്കുന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ഈ നീക്കം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.