കോണ്‍ഗ്രസില്‍നിന്നും രാജിവച്ച് മണിക്കൂറുകള്‍ക്കകം മന്ത്രിയായി കു​ന്‍​വ​ര്‍​ജി ബവാലിയ

ഗുജറാത്ത് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കു​ന്‍​വ​ര്‍​ജി ബ​വാ​ലി​യ​ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച്‌ മണിക്കൂറുകള്‍ക്കകം കാബിനറ്റ്‌ പദവിയുള്ള മന്ത്രിയായി അധികാരമേറ്റു.

Last Updated : Jul 4, 2018, 11:52 AM IST
കോണ്‍ഗ്രസില്‍നിന്നും രാജിവച്ച് മണിക്കൂറുകള്‍ക്കകം മന്ത്രിയായി  കു​ന്‍​വ​ര്‍​ജി ബവാലിയ

അഹമ്മാദാബാദ്: ഗുജറാത്ത് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കു​ന്‍​വ​ര്‍​ജി ബ​വാ​ലി​യ​ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച്‌ മണിക്കൂറുകള്‍ക്കകം കാബിനറ്റ്‌ പദവിയുള്ള മന്ത്രിയായി അധികാരമേറ്റു.

കോണ്‍ഗ്രസില്‍നിന്നും രാജിവെച്ച്‌ മണിക്കൂറുകള്‍ക്കമാണ് മന്ത്രിയായി ഇദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ഗുജറാത്തിലെ പ്രബല സാമുദായമായ കോ​ളി നേതാവ് കൂടിയായ ബവാലിയ സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ്‌ പാര്‍ട്ടി നേതാക്കളില്‍ ഒരാളായിരുന്നു. 

കോ​ളി സ​മു​ദാ​യ നേ​താ​വും കൂടിയായിരുന്ന അദ്ദേഹം രാ​ജ്കോ​ട്ടി​ലെ ജ​സ്ദ​ന്‍ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു നാ​ലു​വ​ട്ടം അദ്ദേഹം നി​യ​മ​സ​ഭ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടുണ്ട്. കൂടാതെ 2009-ല്‍ ​രാ​ജ്കോ​ട്ടി​ല്‍​നി​ന്നു൦ ലോ​ക്സ​ഭ​യി​ലേ​ക്കു൦ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടിരുന്നു.  

ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം വന്ന ഉടനെ പ്രതിപക്ഷ നേതാവ് പദവിക്കായി അദ്ദേഹം ശ്രമിച്ചിരുന്നു. എന്നാല്‍ യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരുന്നതിന്‍റെ ഭാഗമായി രാഹുല്‍ ഗാന്ധി ഇടപെട്ട് പരേഷ് ധനാനിക്ക് പദവി നല്‍കുകയായിരുന്നു. പാര്‍ട്ടിയില്‍ ഉ​ന്ന​ത​സ്ഥാ​ന​ങ്ങ​ള്‍ ന​ല്‍​കാ​ത്ത​തില്‍ വളരെ കാലമായി പാ​ര്‍​ട്ടി നേ​തൃ​ത്വ​വു​മാ​യി ഉ​ട​ക്കി​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.

ഇന്നലെയാണ് ബവാലിയ തന്‍റെ രാജിക്കത്ത് ഗുജറാത്ത് നിയമസഭാ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിയ്ക്ക് കൈമാറിയത്. രാ​ജി​വച്ചതിന് ​പി​ന്നാ​ലെ ബി​ജെ​പി ആ​സ്ഥാ​ന​ത്തെ​ത്തി​യ കു​ന്‍​വ​ര്‍​ജി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജി​ത്തു വ​ഗാ​നി​യു​മാ​യും ര​ണ്ടു കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തിയിരുന്നു. 

സൗരാഷ്ട്ര മേഖലയിലെ പ്രമുഖ നേതാവാണ് ബവാലിയ. ഈ മേഖലയില്‍ ബിജെപിക്ക് 2017ലെ തിരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട സീറ്റുകള്‍ നഷ്ടമായിരുന്നു. കോ​ളി സമുദായത്തില്‍പ്പെട്ട പ്രമുഖ നേതാവിനെ ലഭിച്ചത് ബിജെപിയെ സംബന്ധിച്ചിടത്തോളം നേട്ടം തന്നെയാണ്. 

ബവാലിയയുടെ ബിജെപിയിലേയ്ക്കുള്ള കൂടുമാറല്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും 2019 ലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപി മുഴുവന്‍ സീറ്റുകള്‍ നേടുമെന്നും ഇതൊരു തുടക്കം മാത്രമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജിതു വഗാനി പറഞ്ഞു. ബവാലിയയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും, ബിജെപി നേതാക്കള്‍ നടത്തുന്ന ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും ബവാലിയ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. 

ബവാലിയയുടെ നടപടി നിര്‍ഭാഗ്യകരമെന്ന് ഗുജറാത്ത് പിസിസി അധ്യക്ഷന്‍ അമിത് ചാവ്ദ പറഞ്ഞു. ബവാലിയ കോണ്‍ഗ്രസ് ടിക്കറ്റില്‍ അഞ്ചു തവണ എംഎല്‍എയും ഒരു തവണ എംപിയും ആയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ സഹോദരിയും മകളും പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചിട്ടുണ്ട്. സൗരാഷ്ട്രയിലെ ജനങ്ങളോട് ബവാലിയ മറുപടി പറയണമെന്നും ചാവ്ദ ആവശ്യപ്പെട്ടു.

 

 

Trending News