ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടിംഗ് പുരോഗമിക്കുന്നു

  

Last Updated : Dec 14, 2017, 09:41 AM IST
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടിംഗ് പുരോഗമിക്കുന്നു

അഹമ്മദാബാദ്‌​: ഗുജറാത്ത് നിയമസഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.  രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് പോളിങ്.  14 ജില്ലകളിലെ 93 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്.  ഇതോടെ 182 അംഗ സഭയിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയാകും. വിധിയറിയാന്‍ ഡിസംബര്‍ 18 വരെ കാത്തിരിക്കണം.  

എട്ട് മണിക്ക് തുടങ്ങിയ വോട്ടിംഗില്‍ പ്രധാനമന്ത്രിയുടെ അമ്മ ഹീരാബെനും വോട്ട് രേഖപ്പെടുത്താന്‍ എത്തി.  

 

ഗുജറാത്ത്‌ മുന്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലും അഹമ്മദാബാദില്‍ വോട്ട് രേഖപ്പെടുത്തി. 

 

 

Trending News