ഗുജറാത്തില്‍ വീണ്ടും ബിജെപിയ്ക്ക് തിരിച്ചടി; ശങ്കർ സിംഗ് വഗേല എൻ.സി.പിയിലേക്ക്​

ബിജെപിയുടെ തട്ടകമായ ഗുജറാത്തില്‍ വീണ്ടും പാര്‍ട്ടിയ്ക്ക് തിരിച്ചടി. പ്രമുഖ നേതാവായ ശങ്കർ സിംഗ് വഗേല പാര്‍ട്ടി വിട്ട് എൻ.സി.പിയിലേക്ക്​.

Updated: Jan 25, 2019, 03:55 PM IST
ഗുജറാത്തില്‍ വീണ്ടും ബിജെപിയ്ക്ക് തിരിച്ചടി; ശങ്കർ സിംഗ് വഗേല എൻ.സി.പിയിലേക്ക്​

ഗാ​ന്ധി​ന​ഗ​ർ: ബിജെപിയുടെ തട്ടകമായ ഗുജറാത്തില്‍ വീണ്ടും പാര്‍ട്ടിയ്ക്ക് തിരിച്ചടി. പ്രമുഖ നേതാവായ ശങ്കർ സിംഗ് വഗേല പാര്‍ട്ടി വിട്ട് എൻ.സി.പിയിലേക്ക്​.

ബിജെപി സഹയാത്രികനായിരുന്ന ശങ്കര്‍ സിംഗ് വഗേല 2004ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കൂടാതെ, അദ്ദേഹം ആദ്യ മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ അംഗവുമായിരുന്നു.

1996-97 വരെ ഗുജറാത്തിലെ മുഖ്യമന്ത്രിയായിരുന്ന വഗേല പിന്നീട് ബി.ജെ.പിയിൽ നിന്ന് മാറി രാഷ്ട്രീയ ജനതാപാര്‍ട്ടി രൂപീകരിച്ചു. അതിനുശേഷമാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

2017 ജൂലായില്‍ കോണ്‍ഗ്രസ് വിട്ട വഗേല പ്രതിപക്ഷ അദ്ധ്യക്ഷ പദവിയും ഉപേക്ഷിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനുമുമ്പ് കോൺഗ്രസ് വിട്ട അദ്ദേഹം വീണ്ടും ബിജെ.പി അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. കൂടാതെ, രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കാണ് വോട്ട് നല്‍കിയതെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, പ്രതീക്ഷിച്ച ഗുണം പാർട്ടിയിൽനിന്ന് ലഭിക്കാതെ വന്നതാണ് ഇപ്പോള്‍ കളം മാറ്റാൻ കാരണമെന്നാണ് സൂചന.

എ​ൻ.​സി.​പി​യി​ൽ ചേ​ർ​ന്ന്​ പ്രതിപക്ഷ ‘മ​ഹാ​സ​ഖ്യ’​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ്​ വ​ഗേ​ല​യു​ടെ ല​ക്ഷ്യ​മെ​ന്ന്​ അ​ദ്ദേ​ഹ​വു​മാ​യി അ​ടു​ത്ത​വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു. 

എ​ൻ.​സി.​പി​ അദ്ധ്യക്ഷന്‍ ശ​ര​ദ്​​ പ​വാ​റിന്‍റെയും പ്രഫുല്‍ പട്ടേലിന്‍റെയും സാ​ന്നി​ധ്യ​ത്തി​ൽ അഹമ്മദാബാദില്‍  നടക്കുന്ന ചടങ്ങില്‍ വ​ഗേ​ല എ​ൻ.​സി.​പി​യു​ടെ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല​യേ​ൽ​ക്കു​മെ​ന്ന്​ എന്‍.​സി.​പി നേ​താ​വ്​ ജ​യ​ന്ത്​ പട്ടേല്‍ അ​റി​യി​ച്ചു. ബി.​ജെ.​പി​ക്കെ​തി​രാ​യ മ​ഹാ​സ​ഖ്യ​ത്തെ ശ​ക്തി​പ്പെ​ടു​ത്താ​ൻ വാഗേലയുടെ വരവ് ഗു​ണംചെ​യ്യുമെന്നും ജ​യ​ന്ത്​ പട്ടേല്‍ പറഞ്ഞു. ന്ന് .. 

അതേ​സ​മ​യം, എന്‍.​സി.​പിയില്‍ ഏതെങ്കിലും സ്ഥാനമേല്‍ക്കുന്ന കാര്യം​ വ​ഗേ​ല സ്​​ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.