J&K Encounter: പുൽവാമയിൽ ഏറ്റുമുട്ടൽ; 3 ഭീകരവാദികളെ സൈന്യം വധിച്ചു

Encounter In jammu And Kashmir: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍  നടത്തിയ തിരച്ചിലിനിടെയാണ് ഭീകരരുമായി ഏറ്റുമുട്ടൽ ഉണ്ടായത്.

Written by - Zee Malayalam News Desk | Last Updated : May 15, 2025, 02:26 PM IST
  • ജമ്മു കശ്മീരില്‍ സുരക്ഷാ സേന മൂന്ന് ഭീകരവാദികളെ വധിച്ചതായി റിപ്പോർട്ട്
  • പുൽവാമ ജില്ലയിൽ സൈന്യവും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിലാണ് മൂന്ന് ജയ്‌ഷെ മുഹമ്മദ്‌ ഭീകരവാദികൾ കൊല്ലപ്പെട്ടതെന്നാണ് വിവരം
J&K Encounter: പുൽവാമയിൽ ഏറ്റുമുട്ടൽ; 3 ഭീകരവാദികളെ സൈന്യം വധിച്ചു

ജമ്മു: ജമ്മു കശ്മീരില്‍ സുരക്ഷാ സേന മൂന്ന് ഭീകരവാദികളെ വധിച്ചതായി റിപ്പോർട്ട്. പുൽവാമ ജില്ലയിൽ സൈന്യവും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിലാണ് മൂന്ന് ജയ്‌ഷെ മുഹമ്മദ്‌ ഭീകരവാദികൾ  കൊല്ലപ്പെട്ടതെന്നാണ് വിവരം. 

Add Zee News as a Preferred Source

 

Also Read: മണിപ്പൂരിലെ ഏറ്റുമുട്ടലിൽ 10 വിഘടനവാദികളെ കൊന്ന് സൈന്യം; ആയുധങ്ങൾ പിടിച്ചെടുത്തു!

കഴിഞ്ഞ 48 മണിക്കൂറിനിടെ ഈ മേഖലയിലെ രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.  ത്രാൽ പ്രദേശത്തെ നാദിർ ഗ്രാമത്തിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു ഏറ്റുമുട്ടൽ നടന്നത്. രണ്ടിലധികം ജെയ്ഷെ ഭീകരർ പ്രദേശത്തുള്ളതായി സുരക്ഷാ സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് സൈന്യം പരിശോധന നടത്തിയത്. 

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യവും സിആര്‍പിഎഫും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഭീകരവാദികളുമായി ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട ഭീകരവാദികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.  

Also Read:  ബുധന്റെ രാശിയിൽ ശക്തമായ ഗജകേസരി രാജയോഗം; ഇവർക്കിനി വച്ചടി വച്ചടി കയറ്റം മാത്രം!

കഴിഞ്ഞ ചൊവ്വാഴ്ച മൂന്ന് ലഷ്‌കര്‍ ഭീകരരെ സുരക്ഷാ സേന ഷോപിയാനില്‍ വെച്ച് വധിച്ചിരുന്നു. ഇവരില്‍ നിന്ന് ആയുധങ്ങളും പണവും കണ്ടെത്തിയിരുന്നു. ഇതിന് ശേഷം ഇവിടെ കൂടുതല്‍ ഭീകരവാദികൾ ഉണ്ടാകാമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ഏജന്‍സികള്‍ ജാഗ്രതയിലായിരുന്നു. ഈ സമയത്താണ് ത്രാലില്‍ ഭീകരവാദികളെത്തിയിട്ടുണ്ട് എന്ന വിവരം ലഭിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News