സെല്ലോടേപ്പ് ഒട്ടിച്ച സംഭവം: ടീച്ചര്‍ക്ക് സസ്‌പെന്‍ഷന്‍

4 വയസ്സുള്ള ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും വായില്‍ അധ്യാപിക ടേപ്പ് ഒട്ടിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയായിരുന്നു.

Last Updated : Dec 9, 2018, 10:09 AM IST
സെല്ലോടേപ്പ് ഒട്ടിച്ച സംഭവം: ടീച്ചര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: ഗുരുഗ്രാമില്‍ എല്‍കെജി കുട്ടികളുടെ വായില്‍ സെല്ലോടേപ്പ് ഒട്ടിച്ച സംഭവത്തില്‍ ടീച്ചര്‍ക്ക് സസ്‌പെന്‍ഷന്‍. മിണ്ടാതിരിക്കാന്‍ വേണ്ടിയാണ് ടീച്ചര്‍ കുട്ടികളുടെ വായില്‍ സെല്ലോടേപ്പ് ഒട്ടിച്ചത്.

ഗുരുഗ്രാമിലെ സ്വകാര്യസ്‌കൂളിലാണ് സംഭവം. 4 വയസ്സുള്ള ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും വായില്‍ അധ്യാപിക ടേപ്പ് ഒട്ടിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയായിരുന്നു. സംഭവം നടന്നത് ഒക്ടോബറിലായിരുന്നുവെങ്കിലും പുറം ലോകം അറിഞ്ഞത് ഇപ്പോഴാണ്.

മോശം ഭാഷ ഉപയോഗിക്കുകയും ക്ലാസിലെ മറ്റു കുട്ടികളെ ശല്യപ്പെടുത്തുകയും ചെയ്തതു കൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നായിരുന്നു അധ്യാപികയുടെ വിശദീകരണം.

More Stories

Trending News