കോണ്‍ഗ്രസിന്‍റെ പിന്തുണ സ്വീകരിച്ച് കുമാരസ്വാമി; ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പേ കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ നടത്തിയ നാടക നീക്കങ്ങളാണ് ബിജെപിക്ക് തിരിച്ചടിയായത്.

Last Updated : May 15, 2018, 04:42 PM IST
കോണ്‍ഗ്രസിന്‍റെ പിന്തുണ സ്വീകരിച്ച് കുമാരസ്വാമി; ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

ബെംഗളൂരു: കോണ്‍ഗ്രസിന്‍റെ പിന്തുണ സ്വീകരിച്ച് ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമി. ഇക്കാര്യം കുമാരസ്വാമി ഔദ്യോഗികമായി സ്ഥിരീകരിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് കുമാരസ്വാമി ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. 

വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പേ കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ നടത്തിയ നാടക നീക്കങ്ങളാണ് ബിജെപിക്ക് തിരിച്ചടിയായത്. സോണിയാ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം ചര്‍ച്ചകള്‍ നടന്നു. കോണ്‍ഗ്രസ് ജെഡിഎസിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചതോടെ പുതിയ സമവാക്യങ്ങള്‍ രൂപപ്പെടുകയായിരുന്നു. ഗുലാം നബി ആസാദ് ദേവഗൗഡയുമായി ചര്‍ച്ച നടത്തി. 

 

 

മുഖ്യമന്ത്രിയായി കുമാരസ്വാമിയെ പിന്തുണയ്ക്കുമെന്നും ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിന് നല്‍കുമെന്നാണ് ധാരണ. ഇരുപാര്‍ട്ടികളിലെ നേതാക്കളും ഒരുമിച്ച് ഗവര്‍ണറെ കാണും. കോണ്‍ഗ്രസ് അകത്ത് നിന്ന് പിന്തുണയ്ക്കും. 20 മന്ത്രിമാര്‍ കോണ്‍ഗ്രസില്‍ നിന്നും 14 മന്ത്രിമാര്‍ ജെഡിഎസില്‍ നിന്നുമായിരിക്കും ഉണ്ടാവുകയെന്നാണ് സൂചന. 

 

 

Trending News