ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവിനും എച്ച് വണ്‍ എന്‍വണ്‍ പനി

ബോളിവുഡ് താരം ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവിനും എച്ച് വണ്‍ എന്‍വണ്‍ പനി ബാധിച്ചുവെന്ന് താരത്തിന്‍റെ വെളിപ്പെടുത്തല്‍. സത്യമേവ ജയതേ എന്ന പരിപാടിയുടെ ഭാഗമായി മഹാരാഷ്ട്രയിലെ ജലസംരക്ഷണത്തിനുവേണ്ടി സംഘടിപ്പിച്ച സത്യമേവ ജയതേ വാട്ടര്‍ കപ്പ് അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കാനിരിക്കുകയായിരുന്നു പരിപാടിയുടെ അവതാരകന്‍ കൂടിയായ ആമിര്‍. ചികിത്സയിലായതിനാല്‍ ആമിറിന് ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. 

Last Updated : Aug 7, 2017, 10:40 AM IST
ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവിനും എച്ച് വണ്‍ എന്‍വണ്‍ പനി

മുംബൈ: ബോളിവുഡ് താരം ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവിനും എച്ച് വണ്‍ എന്‍വണ്‍ പനി ബാധിച്ചുവെന്ന് താരത്തിന്‍റെ വെളിപ്പെടുത്തല്‍. സത്യമേവ ജയതേ എന്ന പരിപാടിയുടെ ഭാഗമായി മഹാരാഷ്ട്രയിലെ ജലസംരക്ഷണത്തിനുവേണ്ടി സംഘടിപ്പിച്ച സത്യമേവ ജയതേ വാട്ടര്‍ കപ്പ് അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കാനിരിക്കുകയായിരുന്നു പരിപാടിയുടെ അവതാരകന്‍ കൂടിയായ ആമിര്‍. ചികിത്സയിലായതിനാല്‍ ആമിറിന് ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. 

പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ ആമിര്‍ ഖേദം പ്രകടിപ്പിച്ചു. ചടങ്ങിനിടെ വീഡിയോ കോണ്‍ഫറന്‍സില്‍ കൂടിയായിരുന്നു ആമിര്‍ തന്‍റെ രോഗവിവരവും പരിപാടിയില്‍ പങ്കടുക്കാന്‍ കഴിയാത്തതിലുള്ള വിഷമവും പങ്കുവച്ചത്. വീഡിയോ കോണ്‍ഫറന്‍സില്‍ അദ്ദേഹം പറഞ്ഞു ഇന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു സന്തോഷദിനമാണല്ലോ. എന്നാല്‍, ഞങ്ങള്‍ക്ക് ഇത് സങ്കടത്തിന്‍റെ ദിവസമാണ്. എച്ച്. വണ്‍ എന്‍ വണ്‍ പനി കാരണം ഞങ്ങള്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ല. ഇത് പകര്‍ച്ചവ്യാധി ആയതിനാല്‍ ഞങ്ങള്‍ വീട്ടില്‍ തന്നെ അടച്ചിരിക്കുകയാണ് എന്നാണ്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഷാരൂഖ് ഖാന്‍, നിത അംബാനി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു

More Stories

Trending News