ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം ഇപ്പോള്‍ 28 ആയി എന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍.
ഡല്‍ഹിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വ്യക്തിയില്‍ നിന്നുമാണ് വൈറസ് പടര്‍ന്നു പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇവരില്‍ നിന്നും ആറു കുടുംബാംഗങ്ങള്‍ക്കാണ് വൈറസ് പടര്‍ന്നുപിടിച്ചത്.
Also read: ഇന്ത്യയിലെത്തിയ 15 വിനോദ സഞ്ചാരികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു
ഇവരുടെ പരിശോധനാ ഫലം പോസിറ്റീവാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. കൂടാതെ വൈറസ് ബാധ പടര്‍ന്ന സാഹചര്യത്തില്‍ ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജരായിരിക്കണമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
Also read: കൊറോണ: ഡല്‍ഹിയില്‍ മൂന്ന് സ്കൂളുകള്‍ കൂടി അടച്ചു
മാത്രമല്ല വൈറസ് ബാധിതരുടെ എണ്ണം ഇനിയും കൂടാന്‍ സാധ്യത ഉള്ളതിനാല്‍ ഐസോലേഷന്‍ വാര്‍ഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തണമെന്ന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ആശുപത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.