ഹരിയാന: 9 വയസ്സുകാരിയുടെ മൃതദേഹം അഴുക്കു ചാലില്‍

സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും നേര്‍ക്കുള്ള അതിക്രമങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചു വരികയാണ്‌.  കത്വ, ഉന്നാവ്, അതിക്രമങ്ങളുടെ പട്ടിക നീളുകയാണ്.

Last Updated : Apr 16, 2018, 12:12 PM IST
ഹരിയാന: 9 വയസ്സുകാരിയുടെ മൃതദേഹം അഴുക്കു ചാലില്‍

റോത്തക്: സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും നേര്‍ക്കുള്ള അതിക്രമങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചു വരികയാണ്‌.  കത്വ, ഉന്നാവ്, അതിക്രമങ്ങളുടെ പട്ടിക നീളുകയാണ്.

ഇപ്പോഴിതാ ഹരിയാനയും ആ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നു. ഹരിയാനയിലെ റോത്തക്കിനടുത്തുള്ള  തിതൗലി ഗ്രാമത്തില്‍ അഴുക്കു ചാലില്‍ നിന്നും ഇന്നലെ ഒന്‍പതു വയസുള്ള പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചാക്കിനുള്ളില്‍ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. 

സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പോലീസ് അന്വേഷണം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.  

 

More Stories

Trending News