ഹരിയാന: കോൺഗ്രസ് പ്രവർത്തകയുടെ മൃതദേഹം സ്യൂട്ട്കേസിൽ അടച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഹരിയാനയിലെ റോഹ്തക് ജില്ലയിലെ ഒരു ബസ് സ്റ്റാൻഡിന് സമീപമാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്.
Also Read: വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു, ഇന്ന് ജയിലിലേക്ക് മാറ്റും
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ഉൾപ്പെടെ ഭാഗമായ പ്രവർത്തകയായ ഹിമാനി നർവാലിന്റെ മൃതദേഹമാണ് സ്യൂട്ട്കേസിൽ കണ്ടെത്തിയത്. മരണത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്താകെയുള്ള 33 മുനിസിപ്പൽ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെയാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്.
സാംപ്ല ബസ് സ്റ്റാൻഡിന് സമീപം വഴിയാത്രക്കാരാണ് സ്യൂട്ട്കേസ് കണ്ടെത്തിയത്. ഉടൻ തന്നെ അവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധിച്ചപ്പോഴായിരുന്നു സ്യൂട്ട്കേസിനുള്ളിൽ നർവാളിൻ്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ദുപ്പട്ട കൊണ്ട് കഴുത്ത് മുറുക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
Also Read: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല!
ഹിമാനിയുടെ മരണം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് പാർട്ടി എംഎൽഎ ബിബി ബത്ര ആവശ്യപ്പെട്ടിട്ടുണ്ട്. ഹിമാനിയുടെ കൊലപാതത്തിൽ അന്വേഷണം ആരംഭിച്ചതായി ശമ്പള സ്റ്റേഷൻ ഇൻ ചാർജ്ജ് വിജേന്ദ്ര സിങ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









