)
ഹരിയാന: പൽവാലിൽ മദ്യപിച്ചെത്തിയ പോലീസുകാരന്റെ വാഹനമിടിച്ച് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ഇന്നലെ ഉച്ചയ്ക്ക് സ്കൂളിൽ നിന്ന് കാൽനടയായി മടങ്ങുകയായിരുന്ന ഒമ്പതും പതിമൂന്നും വയസ്സുള്ള രണ്ട് സഹോദരന്മാരാണ് വാഹനമിടിച്ച് മരിച്ചത്. ഏഴ് വയസ്സുള്ള ഇവരുടെ സഹോദരന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
ഉത്തവാറിലെ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികളായ മുഹമ്മദ് അയാൻ സഹോദരൻ മുഹമ്മദ് അഹ്സാൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. മുഹമ്മദ് അർജാൻ എന്ന ഇളയ സഹോദരന്റെ നിലയാണ് അതീവ ഗുരുതരമായി തുടരുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1:30 നും 2 നും ഇടയിൽ കുട്ടികൾ മുത്തച്ഛനൊപ്പം സ്കൂളിൽ നിന്ന് കാൽനടയായി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്. മൂവരെയും ആദ്യം നുഹിലെ നൽഹാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ വെച്ച് അയാനും അഹ്സാനും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് അർജാന്റെ നില ഗുരുതരമായതിനാൽ റോഹ്തക്കിലെ പിജിഐഎംഎസിലേക്ക് റഫർ ചെയ്യുകയായിരുന്നു.
അപകടസ്ഥലത്തു നിന്നും ഏകദേശം 10 കിലോമീറ്റർ അകലെയുള്ള പഹാദ് ഗ്രാമത്തിലെ വീട്ടിലേക്ക് പോകുകയായിരുന്ന നൂഹ് ഡിഎസ്പി ഓഫീസിൽ റീഡറായിരുന്ന കോൺസ്റ്റബിൾ നരേന്ദർ സിംഗ് ആണ് ഡ്രൈവറെന്ന് തിരിച്ചറിഞ്ഞു. അപകടത്തെ തുടർന്ന് ഗ്രാമവാസികൾ പിന്തുടർന്ന് സിങ്ങിനെ സംഭവസ്ഥലത്ത് വെച്ച് പിടികൂടിയിരുന്നു. ശേഷം ഇയാളെ സംഭവ സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് കൈമാറി. അപകടം നടക്കുമ്പോൾ സിംഗ് യൂണിഫോമിലായിരുന്നുവെന്നും ഡിഎസ്പി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.