മനോഹർ ലാൽ ഘട്ടറിന്റെ കർണാൽ സന്ദർശനം; ഹരിയാനയിൽ കർഷകർക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ചു
ഹരിയാനയിൽ കർഷകർക്ക് നേരെ പൊലീസ് ജല പീരങ്കിയും കണ്ണീർ വാതകം ഉപയോഗിച്ചു. ഹരിയാനയിലെ കർണാൽ ജില്ലയിലാണ് സംഭവം
കർണാൽ: ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ കർണാൽ സന്ദർശനത്തിന് മുമ്പ് സമരം ചെയ്യുന്ന കർഷകരെ പിരിടച്ചു വിടാൻ ഹരിയാന പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. കർഷകർ മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന കൈംലാ ഗ്രാമത്തിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ടിയർഗാസ് ഷെല്ലുകളും, ജല പീരങ്കിയും ഉപയോഗിച്ച് പിരിച്ച് വിടാൻ ശ്രമിച്ചത്.
കൈംലായിൽ ഹരിയാന മുഖ്യമന്ത്രി നടത്താനിരുന്ന കിസാൻ മഹാപഞ്ചായത്ത് എന്ന് പരിപാടിയിലേക്ക് പ്രതിഷേധക്കാരായ കർഷകർ പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസിന്റെ നീക്കം.മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന് (Manohar Lal Khattar) ഹെലികോപ്റ്ററിൽ വന്നിറങ്ങാനുള്ള ഹെലിപാഡ് കർഷക സമരാനുകൂലികൾ നശിപ്പിച്ചതിനെ തുടർന്നാണ് സംഘർഷത്തിലേക്ക് നയിച്ചത്. കർഷകരും പൊലീസുമായുള്ള സംഘർഷം കനത്തതോടെ ഖട്ടറിൻ്റെ മഹാകിസാൻ പഞ്ചായത്ത് പരാപടി റദ്ദ് ചെയ്തു.
ALSO READ: കർഷകസമരം: തബ്ലീഗ് ആവർത്തിക്കരുത്: സുപ്രീം കോടതി
ഇതെ തുടർന്ന് കൈംലാ ഗ്രാമത്തിലെയും കർണാൽ ജില്ലയിലെയും സുരക്ഷ പൊലീസ് ശക്തമാക്കി. കേന്ദ്ര സർക്കാർ പാസാക്കിയ കർഷക ബില്ലിന്റെ ഗുണങ്ങൾ കർഷകരെ അറിയിക്കാൻ വേണ്ടിയാണ് ഖട്ടർ ഇന്ന് കൈംലയിൽ പരിപാടി സംഘടിപ്പിക്കുന്നത്. നാല് പൊലീസ് മേധാവികളുടെ നിരീക്ഷണത്തിൽ ശക്തമായ സുരക്ഷയാണ് ഖട്ടറിന്റെ പരിപാടിക്കായി ഹരിയാൻ പൊലീസ് (Haryana Police) സജ്ജമാക്കിയിരിക്കുന്നത്.
ALSO READ: Farmer Protest: എട്ടാം ഘട്ട ചർച്ച ഇന്ന്; നിയമങ്ങൾ പിൻവലിക്കൽ ഒഴികെയുള്ള ഏത് നിർദ്ദേശവും പരിഗണിക്കാൻ തയ്യാർ
ആരെങ്കിലും സുരക്ഷ ക്രമീകരണങ്ങൾ ഭേദിച്ച് മുഖ്യമന്ത്രിയുടെ പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചാൽ ശക്തമായ നടപടിയെടുക്കുമെന്ന് കർണാൽ ഡെപ്യൂട്ടി കമ്മീഷണർ നിഷാന്ത് യാദവ് അറിയിടച്ചു. എന്നാൽ മുഖ്യമന്ത്രി ഈ പരിപാടിയിലുടെ സമരം ചെയ്യുന്ന കർഷകരെ (Farmers) ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ഭാരതീയ കിസാൻ യൂണിയൻ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...