ഹരിയാനയില്‍ പെണ്‍കുട്ടികള്‍ക്ക് ജീന്‍സും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നതിന് വിലക്ക്

   

Last Updated : Apr 18, 2018, 05:22 PM IST
ഹരിയാനയില്‍ പെണ്‍കുട്ടികള്‍ക്ക് ജീന്‍സും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നതിന് വിലക്ക്

സോണിപത്ത്: ഹരിയാനയിലെ സോണിപത്ത് ജില്ലയിലെ ഇസൈപുര്‍ ഖേദി ഗ്രാമ പഞ്ചായത്തില്‍ പെണ്‍കുട്ടികള്‍ക്ക് ജീന്‍സ് ധരിക്കുന്നതിനും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും വിലക്ക്.  

ഒരു വര്‍ഷം മുമ്പാണ് പഞ്ചായത്ത് പെണ്‍കുട്ടികള്‍ക്ക് ജീന്‍സും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. വിലക്കേര്‍പ്പെടുത്തിയതോടെ ഗ്രാമത്തിലെ സ്ഥിതിഗതികളില്‍ വ്യത്യാസമുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് തലവന്‍ പറയുന്നു.

ഞങ്ങളുടെ ഗ്രാമത്തില്‍ പെണ്‍കുട്ടികള്‍ക്ക് ജീന്‍സ് ധരിക്കാന്‍ അനുവാദമില്ല. ഫോണ്‍ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതോടെ അതിനും വിലക്കേര്‍പ്പെടുത്തി. അവര്‍ക്ക് ഇത് ചേരില്ല അതുകൊണ്ടാണ് വിലക്കേര്‍പ്പെടുത്തിയതെന്നാണ് ഗ്രാമത്തലവന്‍ പറഞ്ഞു.

എന്നാല്‍ ജീന്‍സിനും മൊബൈല്‍ ഫോണിനും വിലക്കേര്‍പ്പെടുത്തിയ നടപടിയെ വിചിത്ര സംഭവമായാണ് അവിടത്തെ പെണ്‍കുട്ടികള്‍ കാണുന്നത്. തങ്ങളുടെ വസ്ത്രധാരണത്തിലല്ല പുരുഷന്മാരുടെ കാഴ്ചപ്പാടിലാണ് കുഴപ്പമെന്നാണ് ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ പറയുന്നത്. സ്ത്രീകളുടെ വസ്ത്രധാരണം കണ്ട് എങ്ങനെയാ ഒരു സ്ത്രീയെ വിലയിരുത്താന്‍ കഴിയുന്നതെന്നും അവര്‍ ചോദിക്കുന്നു.  

More Stories

Trending News