നീതിന്യായ വ്യവസ്ഥയില്‍ പരിപൂര്‍ണ്ണ വിശ്വാസ൦; ഗവര്‍ണറുടെ തെറ്റ് സുപ്രീംകോടതി ആവര്‍ത്തിക്കില്ല: ഗുലാം നബി ആസാദ്

ഗുലാം നബി ആസാദ്

Updated: May 18, 2018, 10:24 AM IST
നീതിന്യായ വ്യവസ്ഥയില്‍ പരിപൂര്‍ണ്ണ വിശ്വാസ൦; ഗവര്‍ണറുടെ തെറ്റ് സുപ്രീംകോടതി   ആവര്‍ത്തിക്കില്ല: ഗുലാം നബി ആസാദ്

നീതിന്യായവ്യവസ്ഥയില്‍ പരിപൂര്‍ണ്ണ വിശ്വാസ൦: ഗുലാം നബി ആസാദ്

ബംഗളൂരു: കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ സംബന്ധിച്ചിടത്തോളം ഇന്ന് നിര്‍ണ്ണായകമായ ദിവസമാണ്. ക​ർ​ണാ​ട​ക​യി​ല്‍ രാഷ്ട്രീയ നാടകങ്ങള്‍ക്ക് ശേഷം അധികാരത്തിലേറിയ യെദ്യൂരപ്പയുടെ ഏ​കാം​ഗ സ​ർ​ക്കാ​രിന്‍റെ ആയുസ്സ് ഇന്നാണ് സു​പ്രീം​കോ​ട​തി തീ​രു​മാനിക്കുക. 

അതേസമയം, ബി.​എ​സ്.​ യെദ്യൂരപ്പ സ​ർ​ക്കാ​രി​നെ​തി​രെ കോ​ൺ​ഗ്ര​സും ജെ​ഡി​എ​സും സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ സുപ്രീം​കോ​ട​തി എ​ന്തു​നി​ല​പാ​ട് എ​ടു​ക്കു​മെന്ന് രാ​ജ്യമാകെ ഉ​റ്റു​നോ​ക്കു​ന്ന അവസരത്തില്‍ നീതിന്യായ വ്യവസ്ഥയില്‍ പരിപൂര്‍ണ്ണ വിശ്വാസമുണ്ടെന്നും കര്‍ണാടക ഗവര്‍ണറുടെ തെറ്റ് സുപ്രീംകോടതി ആവര്‍ത്തിക്കില്ല എന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് മാധ്യമങ്ങളോട് പറഞ്ഞു. 

ബിജെപിയുടെ  കുതിരക്കച്ചവടത്തില്‍നിന്നും എങ്ങനെ കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ 

രക്ഷിക്കുമെന്ന മാധ്യമങ്ങളുടെ പരാമര്‍ശത്തിന്, എല്ലാ എംഎൽഎമാരും ഇപ്പോള്‍ ബാംഗ്ലൂരിലാണ് എന്നദ്ദേഹം മറുപടി നല്‍കി.

ബിജെപിയുടെ കള്ളപ്പണ ആരോപണത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് 'ചോര്‍ മചായേ ശോര്‍'‍, കുറ്റകൃത്യം ചെയ്യുന്നയാൾ കൂടുതൽ ഉച്ചത്തിൽ നിലവിളിച്ച് ആളെക്കൂട്ടുകയും മറ്റുള്ളവരെ കുറ്റപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം മറുപടി നല്‍കി. 

അതേസമയം, ഇന്നലെ കര്‍ണാടക ഗവര്‍ണര്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയുടെ നേതാവ് യെദ്യൂരപ്പയെ സര്‍ക്കാര്‍ നിര്‍മ്മിക്കാന്‍ ക്ഷണിക്കുകയും ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സമയം അനുവദിക്കുകയും ചെയ്തിരുന്നു.  

കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നുമണി വരെ നീണ്ട വാദത്തിനൊടുവിലാണ് ഇന്നലെ ബി എസ് യെദ്യൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാൻ സുപ്രീംകോടതി അനുവദിച്ചത്.