ദീപം തെളിയിക്കല്‍;പവര്‍ ഗ്രിഡ് വിമര്‍ശനം പൊളിഞ്ഞു;പുതിയ വിമര്‍ശനം ബിജെപിയുടെ സ്ഥാപക ദിനാഘോഷം!

കൊറോണ വൈറസ്‌ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ദീപം തെളിയിക്കലിനെ വിമര്‍ശിച്ച് 

Updated: Apr 5, 2020, 02:28 PM IST
ദീപം തെളിയിക്കല്‍;പവര്‍ ഗ്രിഡ് വിമര്‍ശനം പൊളിഞ്ഞു;പുതിയ വിമര്‍ശനം ബിജെപിയുടെ സ്ഥാപക ദിനാഘോഷം!

ന്യൂഡല്‍ഹി:കൊറോണ വൈറസ്‌ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ദീപം തെളിയിക്കലിനെ വിമര്‍ശിച്ച് 
പ്രതിപക്ഷ നിരയിലെ ചില നേതാക്കള്‍ രംഗത്ത് വരുകയാണ്,ഒരുമിച്ച് ഒന്‍പത് മിനുട്ട് രാജ്യത്തെ ലൈറ്റുകള്‍ അണയ്ക്കുന്നത് പവര്‍ ഗ്രിഡിനെ തകരാറില്‍ ആക്കുമെന്നയിരുന്നു 
ആദ്യവിമര്‍ശനം.കേരള ധനമന്ത്രി തോമസ്‌ ഐസക്ക് ഉള്‍പ്പെടെയുള്ളവര്‍ ഈ വിമര്‍ശനം ഉയര്‍ത്തി പ്രധാനമന്ത്രി തീരുമാനത്തില്‍ നിന്ന് പിന്മാറണം എന്ന് 
ആവശ്യപെടുകയും ചെയ്തു.

എന്നാല്‍ ഈ ആരോപണങ്ങള്‍ തള്ളി ഊര്‍ജമന്ത്രാലയം രംഗത്ത് വന്നു.രാജ്യത്തെ പവര്‍ ഗ്രിഡിനെ വീടുകളിലെ വിളക്കുകള്‍ കെടുത്തുന്നത് 
ബാധിക്കില്ലെന്നും ഊര്‍ജ മന്ത്രാലയം വ്യക്തമാക്കി,പവര്‍ ഗ്രിഡ് തകരുമോ എന്ന ആശങ്ക അസ്ഥാനത്താണ് എന്ന് ഊര്‍ജ മന്ത്രാലയം വ്യക്തമാക്കി,വോള്‍ട്ടേജ് പ്രശ്നങ്ങളും 
മറ്റും ഉണ്ടാകുന്ന സാഹചര്യം നേരിടുന്നതിനുള്ള മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും ഊര്‍ജ മന്ത്രാലയം വ്യക്തമാക്കുന്നു.ഇങ്ങനെ പവര്‍ ഗ്രിഡ് തകരുമെന്ന വിമര്‍ശനത്തെ 
ഊര്‍ജമന്ത്രാലയം തന്നെ തള്ളിക്കളഞ്ഞതോടെ വിമര്‍ശകര്‍ ബിജെപിയുടെ സ്ഥാപക ദിനാഘോഷമാണ് ദീപം തെളിയിക്കലിന്റെ ഭാഗമായി നടക്കുന്നതെന്ന ആരോപണവുമായി 
രംഗത്ത് വന്നിരിക്കുകയാണ്,

Also Read:കൊറോണ വൈറസ്‌;ദീപം തെളിക്കലിനെ പിന്തുണച്ച് മമ്മൂട്ടി;പ്രധാനമന്ത്രി നിലപാട് തിരുത്തണമെന്ന് തോമസ്‌ ഐസക്‌! 

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ കുമാരസ്വാമി,ഏപ്രില്‍ ആറിനാണ് ബിജെപിയുടെ സ്ഥാപകദിനം, അത് ആഘോഷിക്കുന്നതിനാണ് 
പ്രധാനമന്ത്രി ദീപം തെളിയിക്കുന്നതിന് ആഹ്വാനം ചെയ്തതെന്ന് കുമാരസ്വാമി പറയുന്നു,ദീപം തെളിയിക്കലില്‍ വിശ്വസനീയവും യുക്തിസഹവും ശാസ്ത്രീയവും ആയ വിശദീകരണം നല്‍കാന്‍ 
പ്രധാനമന്ത്രിയെ വെല്ലുവിളിക്കുന്നതായും കുമാരസ്വാമി പറയുന്നു. കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ ഐക്യം വിളിച്ചോതുന്നതിനാണ് പ്രധാനമന്ത്രി ഞായറാഴ്ച രാത്രി 
ഒന്‍പത് മണിക്ക് ഒന്‍പത് മിനിറ്റ് ദീപം തെളിയിക്കുന്നതിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്.