"ജാതി ചോദിക്കുന്നവര്‍ക്ക് നല്ല അടി" നിതിന്‍ ഗഡ്കരി

തന്നോട് ജാതിയെപ്പറ്റി സംസാരിക്കുന്നവര്‍ക്ക് നല്ല അടികിട്ടുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. പിമ്പിരി- ചിഞ്ച്വാടില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. 

Updated: Feb 11, 2019, 11:25 AM IST
"ജാതി ചോദിക്കുന്നവര്‍ക്ക് നല്ല അടി" നിതിന്‍ ഗഡ്കരി

പൂനെ: തന്നോട് ജാതിയെപ്പറ്റി സംസാരിക്കുന്നവര്‍ക്ക് നല്ല അടികിട്ടുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. പിമ്പിരി- ചിഞ്ച്വാടില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. 

"ഞങ്ങള്‍ ജാതിവ്യവസ്ഥയില്‍ വിശ്വസിക്കുന്നില്ല, നിങ്ങളുടെ പ്രദേശത്ത് എത്ര തരത്തിലുള്ള ജാതിവ്യവസ്ഥ ഉണ്ടെന്ന് എനിക്കറിയില്ല, എന്നാല്‍ എന്‍റെ നാട്ടില്‍ ജാതിവ്യവസ്ഥ എന്നൊന്നില്ല. ആരെങ്കിലും ജാതിയെ കുറിച്ച് സംസാരിച്ചാല്‍ തന്‍റെ കയ്യില്‍ നിന്ന് നല്ല അടികിട്ടുമെന്ന് ജനങ്ങള്‍ക്കറിയാം. അതിനാലാണ് ആരും ജാതിയെ കുറിച്ച് സംസാരിക്കാന്‍ ധൈര്യപ്പെടാത്തത്" അദ്ദേഹം പറഞ്ഞു. 

രാജ്യത്ത് സാമ്പത്തിക സാമുഹിക സമത്വവും ഐക്യവും നിലവില്‍ വരണമെന്നതാണ് ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മതം, ഉയര്‍ന്ന ജാതി, താഴ്ന്ന ജാതി എന്നീ വേര്‍തിരിവുകള്‍ ഒരു തരത്തിലും ഉണ്ടാവരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദരിദ്രരും താഴ്ത്തപ്പെട്ടവരും ദൈവത്തിനു തുല്യരാണെന്നും അവര്‍ക്ക് ആഹാരവും വസ്ത്രവും വീടുകളും നൽകണമെന്നും ദരിദ്രർക്കു ചെയ്യുന്ന സേവനം ദൈവത്തെ സേവിക്കുന്നതിന് തുല്യമാണ് എന്നും ഗഡ്കരി അഭിപ്രായപ്പെട്ടു.