Baby Monkey Dead: കുടത്തിനുളളില്‍ തല കുടുങ്ങി: കുട്ടി കുരങ്ങന് ജീവന്‍ നഷ്ടമായി,ശവസംസ്‌കാരം നടത്തി വനംവകുപ്പ്

വെളളം കുടിക്കാനായി സ്റ്റീല്‍ കുടത്തിനുളളില്‍ തലയിട്ടതായിരുന്നു കുരങ്ങന്‍. ആ സമയത്ത് തല പുറത്തെടുക്കാന്‍ പറ്റാതെ കുടുങ്ങുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Apr 17, 2025, 06:40 PM IST
  • കൊപ്പല്‍ താലൂക്കിലെ ഹൊസള്ളി ഗ്രാമത്തിലാണ് സംഭവം.
  • കുരങ്ങന്‍ സ്വയം തല ഊരിയെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
  • മുനീറാബാദ് ഡിവിഷനു കീഴിലുള്ള വനംവകുപ്പ്, ചത്ത കുരങ്ങന് ആദരവുകളോടെ ശവസംസ്‌കാരം നടത്തി.
Baby Monkey Dead: കുടത്തിനുളളില്‍ തല കുടുങ്ങി: കുട്ടി കുരങ്ങന് ജീവന്‍ നഷ്ടമായി,ശവസംസ്‌കാരം നടത്തി വനംവകുപ്പ്

കര്‍ണാടക:  സ്റ്റീല്‍ കുടത്തിനുളളില്‍ തല കുടുങ്ങിയ കുരങ്ങന് ജീവന്‍ നഷ്ടമായി . കൊപ്പല്‍ താലൂക്കിലെ ഹൊസള്ളി ഗ്രാമത്തിലാണ് സംഭവം. സംഭവം കണ്ടുനിന്ന ആളുകള്‍ക്ക് ഇതൊരു ഹൃദയഭേദകമായ കാഴ്ച്ച കൂടിയായിരുന്നു. വെളളം കുടിക്കാനായി സ്റ്റീല്‍ കുടത്തിനുളളില്‍ തലയിട്ടതായിരുന്നു കുരങ്ങന്‍. ആ സമയത്ത് തല പുറത്തെടുക്കാന്‍ പറ്റാതെ കുടുങ്ങുകയായിരുന്നു. കുരങ്ങന്‍ ശ്വാസം കിട്ടാതെ മരിച്ചതാകാം എന്നാണ് നിഗമനം. 

Add Zee News as a Preferred Source

കുരങ്ങന്‍ സ്വയം തല ഊരിയെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അതേസമയം കുരങ്ങന്റെ അമ്മ സഹായിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. സംഭവ സമയത്ത് സമീപത്തുള്ളവര്‍ സഹായിക്കാന്‍ എത്തിയെങ്കിലും അമ്മ കുരങ്ങന്‍ ആരെയും അടുത്തേക്ക് അടുപ്പിച്ചില്ല. തന്റെ കുഞ്ഞിനെ മുറുകെ പിടിക്കുകയും , ആളുകള്‍ സഹായിക്കാന്‍ എത്തുമ്പോഴെല്ലാം ഓടി മറയുകയും ചെയ്തു.

സംഭവം കണ്ട് നിന്ന നാട്ടുകാര്‍ ഉടന്‍ തന്നെ വനംവകുപ്പിനെ വിവരമറിയിച്ചു. എന്നാല്‍  ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തുമ്പോഴേക്കും കുട്ടി കുരങ്ങന്‍ മരണത്തിന് കീഴടങ്ങിയിരുന്നു. ദുഃഖിതയായ അമ്മ തന്റെ മരിച്ച കുഞ്ഞിനെ ചുമന്നുകൊണ്ട് കണ്ണുനീര്‍ പൊഴിക്കുന്നത് കണ്ടപ്പോള്‍ നാട്ടുക്കാരുടെ കണ്ണുകളിലും ഈറന്‍ അണിയിച്ചു. 

ഒരു കൂട്ടം കുരങ്ങുകള്‍ കരഞ്ഞു കൊണ്ട് അമ്മയെ വളഞ്ഞതിനാല്‍ കുട്ടി കുരങ്ങന്റെ  മൃതദേഹം പുറത്തെടുക്കാന്‍ വനം ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടായി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനു, ഒടുവിലാണ് കുഞ്ഞന്‍ കുരങ്ങിന്റെ മൃതദേഹം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പുറത്തെടുത്തത്. മുനീറാബാദ് ഡിവിഷനു കീഴിലുള്ള വനംവകുപ്പ്, ചത്ത കുരങ്ങന് ആദരവുകളോടെ ശവസംസ്‌കാരം നടത്തി. കൂടാതെ കുരങ്ങന്റെ ആത്മാവിനായി പ്രാര്‍ത്ഥനയും, അന്തിമ ചടങ്ങുകളും നടത്തി.

വൈകാരികമായ ഒരു സംഭവമാണിതെന്നും നാട്ടുകാരില്‍ പലരും പ്രതികരിച്ചു. ഈ സംഭവത്തിലൂടെ മൃഗങ്ങള്‍ക്കിടയിലെ ആഴത്തിലുളള സനേഹബന്ധം  ഏവരും തിരിച്ചറിയുകയായിരുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News