അയോധ്യ കേസില്‍ ജനുവരി 10 മുതല്‍ സുപ്രീംകോടതിയില്‍ വാദം കേള്‍ക്കും

അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള 15 ഹര്‍ജികളാണ് സുപ്രീംകോടതിയിലുള്ളത്.     

Last Updated : Jan 4, 2019, 11:22 AM IST
അയോധ്യ കേസില്‍ ജനുവരി 10 മുതല്‍ സുപ്രീംകോടതിയില്‍ വാദം കേള്‍ക്കും

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ ജനുവരി 10 മുതല്‍ സുപ്രീംകോടതിയില്‍ വാദം കേള്‍ക്കും. ഏത് ബെഞ്ച് വാദം കേള്‍ക്കണമെന്ന് 10 ന് മുന്‍പ് തീരുമാനിക്കും. ഭൂമിതര്‍ക്ക കേസിലാണ് വാദം കേള്‍ക്കുന്നത്.

അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള 15 ഹര്‍ജികളാണ് സുപ്രീംകോടതിയിലുള്ളത്. 

സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ, രാംലല്ല എന്നിവര്‍ക്കാണ് ഭൂമി വീതിച്ച് നല്‍കിയത്. അതേസമയം, ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാത്രമേ അയോധ്യ വിഷയത്തില്‍ പരിഗണിക്കുകയുള്ളൂവെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. 

അടിയന്തര പ്രാധാന്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബെഞ്ച് അയോധ്യകേസ് പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റിയത്. കോടതി വിധിക്ക് കാത്തുനില്‍ക്കാതെ, അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നാണ് ആര്‍എസ്എസ്, വിഎച്ച്പി തുടങ്ങിയ സംഘടനകള്‍ ആവശ്യപ്പെടുന്നത്.

Trending News