പൂനെയില്‍ കനത്ത മഴ; 10 മരണം

പൂ​നെ​യി​ല്‍ കനത്ത മ​ഴ തു​ട​രു​ന്നു. ദുരിതത്തില്‍ ഇതുവരെ 10 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

Last Updated : Sep 26, 2019, 12:42 PM IST
പൂനെയില്‍ കനത്ത മഴ; 10 മരണം

പൂ​നെ: പൂ​നെ​യി​ല്‍ കനത്ത മ​ഴ തു​ട​രു​ന്നു. ദുരിതത്തില്‍ ഇതുവരെ 10 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

മൂന്ന് എൻ‌ഡി‌ആർ‌എഫ് ടീമുകളാണ് പ്രദേശത്ത് രക്ഷാപ്രവർത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പൂനെയിലും ബാരാമതിയിലുമാണ് മഴ ഏറ്റവുമധികം നാശം വിതച്ചിരിക്കുന്നത്. 

ക​ന​ത്ത മഴയില്‍ ന​ഗ​ര​ത്തി​ലെ താ​ഴ്ന്ന​പ്ര​ദേ​ശ​ങ്ങ​ള്‍ മുഴുവന്‍ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. പ​ല​യി​ട​ത്തും ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടിരിയ്ക്കുകയാണ്. 

പൂനെ ജില്ല, പുരന്ദർ, ബാരാമതി, ഭോർ, ഹവേലി തഹസീല്‍ എന്നിവിടങ്ങളിലെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും പൂനെ ജില്ലാ കളക്ടർ നവൽ കിഷോർ റാം അവധി പ്രഖ്യാപിച്ചു.

ബു​ധ​നാ​ഴ്ച സ​ഖര്‍​ന​ഗ​റി​ല്‍ മ​തി​ലി​ടി​ഞ്ഞു വീ​ണ് ആ​റു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. കൂടാതെ, ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് പൂ​നെ​യി​ലെ ന​സാ​രെ ഡാ​മി​ല്‍ നി​ന്ന് കൂ​ടു​ത​ല്‍ വെ​ള്ളം തു​റ​ന്നു​വി​ട്ടി​ട്ടു​ണ്ട്. ഇ​തേ​ത്തു​ട​ര്‍​ന്നു ബാ​രാ​മ​തി ന​ഗ​ര​ത്തി​ന് ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. കൂടാതെ, 150ല്‍ അധികം വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്.

കനത്ത മഴയില്‍ സംഭവിച്ച ആളപായത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് അടിയന്തിര സഹായവുമായി സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് ആവര്‍ത്തിച്ചു. കൂടാതെ, ന​സാ​രെ ഡാ​മി​ല്‍ നി​ന്ന് വെ​ള്ളം തു​റ​ന്നു​വിടുന്നത് സര്‍ക്കാര്‍ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വ​രും ദി​വ​സ​ങ്ങ​ളി​ലും അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്നാ​ണ് കാ​ല​വ​സ്ഥ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്.

Trending News