ഡല്‍ഹിയിലും ഹൈദരാബാദിലും കനത്ത മഴ; ഗതാഗതം താറുമാറായി

Last Updated : Aug 31, 2016, 12:45 PM IST
ഡല്‍ഹിയിലും ഹൈദരാബാദിലും കനത്ത മഴ;  ഗതാഗതം താറുമാറായി

ന്യൂഡൽഹി:ഡല്‍ഹിയിലും ഹൈദരാബാദിലും കനത്ത മഴയെ തുടര്‍ന്ന് ഗതാഗതം താറുമാറായി. മഴയെ തുടര്‍ന്ന്‍ റോഡുകളിൽ വെള്ളം കയറിയതോടെ പലയിടത്തും ആളുകൾ ട്രാഫിക്കിൽ കുടുങ്ങി. ഗതാഗത സംവിധാനങ്ങൾ മുടങ്ങിയത് ജനങ്ങളുടെ ദൈന്യംദിന പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്.

അടുത്ത ദിവസങ്ങളിലും ഇടിയോട് കൂടിയ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മോശം കാലാവസ്ഥയായതിനാൽ വ്യോമ ഗതാഗതത്തെയും ബാധിക്കാന്‍ സാധ്യതയുണ്ട്. ഹൈദരാബാദില്‍ 9.30 മുതല്‍ 11.30 വരെ പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

More Stories

Trending News