ഡൽഹിയില്‍ കനത്ത മഴയെ തുടര്‍ന്ന്‍ ഗതാഗതം താറുമാറായി

Last Updated : Aug 31, 2016, 02:08 PM IST
ഡൽഹിയില്‍ കനത്ത മഴയെ തുടര്‍ന്ന്‍ ഗതാഗതം താറുമാറായി

ന്യൂഡൽഹി ∙ കനത്ത മഴയെത്തുടർന്ന് ഡൽഹിയിൽ ഗതാഗതം താറുമാറായി. മഴയെ തുടര്‍ന്ന്‍ റോഡുകളിൽ വെള്ളം കയറിയതോടെ പലയിടത്തും ആളുകൾ ട്രാഫിക്കിൽ കുടുങ്ങി. അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസ് ജാഗ്രതാ നിർദേശം നൽകി.

ഡല്‍ഹിയില്‍ കഴിഞ്ഞ 2 ദിവസമായി കനത്ത മഴയാണ് അനുഭവപ്പെടുന്നത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. റോഡുകള്‍ വെള്ളക്കെട്ടുകളായതോടെ ഗതാഗത സംവിധാനം പൂര്‍ണമായും തടസ്സപ്പെട്ടു. മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ വെട്ടിച്ചുരുക്കി.  ഡൽഹിയിലേക്കുള്ള വിമാന സർവീസുകളെയും മഴ ബാധിച്ചിട്ടുണ്ട്.

ഡല്‍ഹിയുടെ അതിര്‍ത്തി നഗരമായ ഹരിയാനയിലെ ഗുരുഗ്രാമില്‍ കനത്ത മഴയില്‍ വാഹനങ്ങള്‍ ഒഴുകിപ്പോയി.   ഡൽഹി ആലിപൂരിൽ അഞ്ചുപേർക്ക് ഇടിമിന്നലേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി തുടരുന്ന മഴയ്ക്ക് ഇന്നും ശമനമുണ്ടായില്ല. മഴയെത്തുടർന്ന് യുഎസ് സെക്രട്ടറി ജോൺ കെറിയുടെ ഡൽഹിയിലെ സിസ്ഗഞ്ച് ഗുരുദ്വാര, ജുമ്അ മസ്ജിദ് സന്ദര്‍ശനങ്ങള്‍ റദ്ദ് ചെയ്തു. ഹൈദരാബാദില്‍ കനത്ത മഴയില്‍ മതില്‍ തകര്‍ന്ന് വീണ് മൂന്ന് പേരും വെള്ളക്കെട്ടില്‍ വീണ് ഒരാളും മരിച്ചു.

More Stories

Trending News