Himachal Rain Updates: കനത്ത മഴയെ തുടർന്ന് ഇതുവരെ സംസ്ഥാനത്ത് 23 പേർ മരിച്ചു എന്നാണ് റിപ്പോർട്ട്

ഹിമാചൽ: ഹിമാചൽപ്രദേശിൽ മൂന്നു ദിവസമായി പെയ്ത കനത്ത മഴയിൽ പ്രളയം. ഇതിനിടയിൽ ഇന്നലെയുണ്ടായ മേഘവിസ്ഫോടനം കൂടിയായപ്പോൾ സംസ്ഥാനത്ത് വാൻ നാശനഷ്ടങ്ങൾ ഉണ്ടായിരിക്കുകയാണ്.
विकास जब अंधाधुंध हो और ज़मीन की समझ के बिना हो, तो वो ऊपर नहीं, नीचे गिरता है, जैसे मनाली-मंडी फोरलेन की टनल पर गिरी ये पहाड़ी।
— Kumaon Jagran (@KumaonJagran) June 30, 2025
हिमाचल में फिर बंद हुआ यातायात।
पहाड़ रोज़ चेतावनी दे रहे हैं, सवाल सिर्फ इतना है क्या कोई सुन रहा है?#HimachalPradesh #Manali #Mandi pic.twitter.com/hPWSRqYMu4
തുടർച്ചയായ കനത്ത മഴ പലഭാഗങ്ങളെയും വെള്ളത്തിനടിയിലാക്കി. ഒപ്പം ഗതാഗതവും തടസപ്പെട്ടു, പലയിടങ്ങളിലും കെട്ടിടങ്ങൾ തകർന്നു വീണതായും റിപ്പോർട്ടുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് സമസ്ഥാനത്ത് 259 റോഡുകൾ അടച്ചതായും റിപ്പോർട്ടുണ്ട്. ഇതിനിടയിൽ മഴക്കെടുതിയിൽ മരണം 23 കവിഞ്ഞു.
HEAVY RAINS TRIGGER CLOUD BURSTS AND FLOODING IN HIMACHAL PRADESH, INDIA.
— Weather Monitor (@WeatherMonitors) July 1, 2025
Cloud bursts in Karsog area, Mandi, cause 1 death and 7 missing.
Vehicles swept away and 16 MW power project destroyed.
Beas River floods intensify
Schools and colleges closed; statewide alert active pic.twitter.com/ucXSbYhviD
പ്രധാനവിനോദ സഞ്ചാര കേന്ദ്രമായ ഷിംലയിൽ ഇന്നലെ അഞ്ചുനില കെട്ടിടം തകർന്നുവീണു. മാണ്ഡിയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായിരിക്കുന്നത്. പ്രദേശത്ത് പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടാകുകയും നിരവധി പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. ഹിമാചൽ പ്രാദേശിന് പുറമെ ഗുജറാത്ത്, കിഴക്കൻ ഉത്തർപ്രദേശ്, ചണ്ഡീഗഡ്, ഹരിയാന, ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.